Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക്, സിനിമ കാണാൻ പോകുന്നതിനും കൊട്ടേഷൻ

രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക്, സിനിമ കാണാൻ പോകുന്നതിനും കൊട്ടേഷൻ


കൊച്ചി:രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക്.വിജയമാണെന്ന് എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ഒരിക്കലും കള്ളം സത്യമാകില്ല.റിലീസ് ചെയ്തിട്ട് മൂന്നു ദിവസം പിന്നിടുമ്പോഴും ബോക്സ്  ഓഫീസിൽ നഷ്ടത്തിന്റെ ഗ്രാഫാണുയരുന്നത്.വിജയമാണെന്ന് കാണിക്കാൻ അണിയറ പ്രവർത്തകരും ഫാൻസ്‌ അസോസിയേഷനും പെടുന്ന പാട് ചില്ലറയല്ല.ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർക്കായി ആദ്യത്തെ സ്‌പെഷ്യൽ ഷോ കഴിഞ്ഞുള്ള ഓരോ ഷോയിലും കാണാനെത്തിയ പ്രേക്ഷകരിൽ തൊണ്ണൂറു ശതമാനവും ബംഗാളികളാണ്.ഇവരെ ഇവിടെ എത്തിക്കുന്നത്  അണിയറ പ്രവർത്തകരും,ഫാൻസ്‌ അസ്സോസിയേഷനുമാണ്.അതും കൊട്ടേഷനാണ്.അഞ്ഞൂറ് രൂപയും ബിരിയാണിയും ടിക്കറ്റുമാണ് കൊട്ടേഷൻ പ്രതിഫലം.സംസ്ഥാനത്തു ലക്ഷകണക്കിന് ബംഗാളികളാണ് വിവിധ ജോലികൾക്കായി തമ്പടിച്ചിട്ടുള്ളത്.ഇവരുടെ കരാറുകാരെ കണ്ടാണ് കൂട്ടത്തോടെ തീയേറ്ററുകളിലെത്തിക്കുന്നത്.ഇന്നലെയും ഇന്നും ആയുധപൂജയുടെ അവധി ആയതിനാൽ പല പണി സൈറ്റുകളിൽ നിന്നും അവർക്കു വരുന്നതിനു തടസ്സമുണ്ടായിരുന്നില്ല. ബംഗാളികളെ കൂടാതെ കാറ്ററിങ് കമ്പനികളിൽ വിരുന്നു വിളമ്പാൻ പോകുന്നവരെയും,സിനിമ പിന്നണി യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവർക്കും ഈ കൊട്ടേഷനുണ്ടായിരുന്നു.ഇതിൽ ഏറെ തമാശ സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ദിലീപിന്റെ ഓരോ ഡയലോഗിനും കയ്യടിക്കുന്നതു കാണാമായിരുന്നു .ഇത് കൊട്ടേഷന്റെ വ്യവസ്ഥകളിൽപെട്ടതായിരുന്നു. ഏതായാലും ബംഗാളികൾ വിജയിപ്പിച്ച ഏക ചിത്രമെന്ന ഖ്യാതിയും രാമലീലക്ക് സ്വന്തം.  ഒരൊറ്റ തീയേറ്ററിൽ പോലും കുടുംബമായി ആരും വന്നു ചിത്രം കണ്ടില്ലെന്നുള്ളതാണ് മറ്റൊരു സത്യം.


ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് രാമലീല തീയേറ്ററുകളിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനോടുള്ള ജനവികാരം രാമലീലയെ ബാധിക്കുമോ എന്ന ആശങ്ക അണിയപ്രവർത്തകർക്കുണ്ടായിരുന്നു. സിനിമയുടെ റിലീസ് ഇത്രയേറെ നീണ്ടുപോകാനുള്ള കാരണവും അത് തന്നെ ആയിരുന്നു. എന്നാൽ രാമലീലയ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന തിരിച്ചടി  ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.നായകവേഷത്തിലുള്ള ദിലീപിന്റെ മേൽ ആരോപിക്കപ്പെട്ട ബലാത്സംഗകൊട്ടേഷൻ കുറ്റവും അനന്തരം വന്ന പോലീസ് അറസ്റ്റും റിമാന്റും തുടർച്ചയായുള്ള ജാമ്യനിഷേധവും മാസങ്ങളായുള്ള ജയിൽ വാസവുമൊക്കെക്കാരണം പ്രതിസന്ധിയിലായിപ്പോയ സിനിമയാണ് നവാഗതനായ അരുൺഗോപി സംവിധാനം ചെയ്ത് 'രാമലീല'.ഇത്രമേൽ ബഹിഷ്കരണാഹ്വാനങ്ങളും പ്രതിഷേധങ്ങളും റിലീസിനുമുൻപെ നേരിട്ട ഒരു സിനിമയും മലയാളചരിത്രത്തിൽ ഉണ്ടാവില്ല. ചിത്രത്തിന്റെ  ബഹിഷ്കരണ  മുറവിളികൾ നാനാഭാഗത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്ന പ്രതികൂലസാഹചര്യത്തിൽ രണ്ടും കല്പിച്ച് ടോമിച്ചൻ മുളകുപ്പാടം റിലീസ് ചെയ്തിരിക്കുന്ന രാമലീല പ്രതീക്ഷകൾക്ക് വിപരീതമായി ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ എന്ന നിലയിലുള്ള മെച്ചപ്പെട്ട സ്ക്രിപ്റ്റും മേക്കിംഗും കാരണം തിയേറ്ററിൽ ശ്രദ്ധ നേടുമെന്ന വിശ്വാസമായിരുന്നു .2015ൽ വൻ വിജയ നേടിയ അനാർകലി എന്ന പൃഥ്വിരാജിന്റെ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനും രചയിതാവുമായ ആളാണ് സച്ചി. അനാർക്കലിക്ക് ശേഷം സച്ചി എഴുതിയതും പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിർമ്മിക്കുന്നതുമായ സിനിമ എന്നിങ്ങനെ രണ്ടുഫാക്റ്റേഴ്സ് ആണ് എല്ലാ പ്രതിസന്ധികൾക്കിടയിലും ബോക്സോഫീസിൽ പോസിറ്റീവ് പ്രതീക്ഷകൾ ആയി ഉണ്ടായിരുന്നത്. സച്ചിയും സ്ക്രിപ്റ്റും പ്രതീക്ഷ കാത്തു എന്നത് തന്നെയാണ് രാമലീലയ്ക്ക് തുണയായി മാറുമെന്ന് വിചാരിച്ചിരുന്നത് .എഴുത്തുകാർ പ്രവാചകന്മാർ ആണെന്ന് ഒരു ക്ലാസിക്കൽ കൺസെപ്റ്റ് പണ്ടുമുതലേ കേട്ടുകേൾവിയിൽ ഉണ്ട്. സച്ചി ശരിക്കും അങ്ങനെത്തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന സംഭവപരമ്പരകൾ ആണ് രാമലീലയിൽ ഉടനീളം കാണുന്നത്. വിസ്മയിപ്പിക്കുന്ന രീതിയിലുള്ള സാമ്യം തന്നെ അത് ദിലീപ് എന്ന നായകനടന്റെ സമീപകാലജീവിതവുമായി പുലർത്തുന്നു. ഒരുപക്ഷെ ദിലീപിന് ഒരു ജാമ്യം കിട്ടിയിരുന്നെങ്കിൽ ആ സമയത്ത് എഴുതി ഷൂട്ട് ചെയ്തതാണെന്ന് പോലും തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള അമ്പരിപ്പിക്കുന്ന സമാനതകൾ.പഴുതുകളും തെളിവുകളുമെല്ലാം അടഞ്ഞ രീതിയിൽ ലോക്കാക്കപ്പെട്ട ഒരു ക്രിമിനൽ റോളിലാണ് നായകൻ. സ്വന്തം അമ്മ വരെ അയാളെ തന്തയ്ക്ക് പിറക്കാത്തവൻ എന്നും വർഗ വഞ്ചകൻ എന്നും വിളിച്ച് അയാളെ കരണത്ത് പൊട്ടിക്കുന്നുണ്ട്.. ചാനലുകൾ ആഘോഷിച്ച ആ ശ്രാദ്ധബലിയിടൽ ചടങ്ങുപോലും മറ്റൊരു സാഹചര്യത്തിലാണെങ്കിൽ പോലും സ്ക്രീനിൽ ആവർത്തിക്കുന്നത് കാണുമ്പോൾ സച്ചിയെ എന്താണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല.സമകാലീന രാഷ്ട്രീയസംഭവങ്ങളോട് സമാനത പുലർത്തുന്ന കാര്യങ്ങളെ കേരളത്തിലെ രണ്ട് പ്രധാന പൊളിറ്റിക്കൽ പാർട്ടികളെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയിട്ട് കുലുക്കിക്കുത്തുന്ന ഒരു ഫസ്റ്റ് ഹാഫ് ആണ് രാമലീലയുടേത്. സിപിഎമ്മിനോട് സാമ്യത പുലർത്തുന്ന പാർട്ടിയിലെ കറകളഞ്ഞ ആദർസസഖാവായിരുന്ന രാഘവൻ എന്ന രക്തസാക്ഷിയുടെ മകനും യുവ എം എൽ എയുമാണ് രാമനുണ്ണി.രാമലീലയുടെ പശ്ചാത്തലം ജില്ലാ സെക്രട്ടറിയായുമായുള്ള കൊമ്പുകോർക്കൽ കാരണം പുറത്താവുന്നതും പക്കാ ഫ്രോഡ് എന്ന് തോന്നിപ്പിക്കുന്ന അയാൾ എതിർചേരിയിലുള്ള കോൺഗ്രസിനു സമാനമായ പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള സംഭവങ്ങളിലൂടെ ആണത് വികസിക്കുന്നത്. രാജിവച്ച് ഇലക്ഷനെ നേരിടുന്ന അയാളെ എതിർക്കാൻ അമ്മയും ഏരിയാക്കമ്മറ്റി മെമ്പറുമായ രാഗിണി തന്നെയാണ് രംഗത്തിറങ്ങിയത് . പാലക്കാട് എന്നാണ് സിനിമയിൽ പശ്ചാത്തലമായ ജില്ലയെ വിശേഷിപ്പിക്കുന്നത് എങ്കിലും കണ്ണൂരിനെ മിമിക്ക് ചെയ്തുള്ള സംഭാഷണങ്ങളും പ്രവർത്തികളുമാണ് കാഴ്ചയിൽ മുഴുവനും.പതിവ് രാഷ്ട്രീയക്കളികളുമൊക്കെയായി അങ്ങനെ മുന്നോട്ടുപോവുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ക്രൈം നടക്കുന്നതും പഴുതുകളെല്ലാം അടഞ്ഞ നിലയിൽ രാമനുണ്ണി കുരുക്കിലാവുന്നതും.പൊളിറ്റിക്സും ക്രൈമും സസ്പെൻസും പ്രതികാരവും ത്രില്ലും എല്ലാം കൃത്യമായ ചേരുവയിൽ മിക്സ് ചെയ്ത് പണിതെടുത്ത സ്ക്രിപ്റ്റിനെയും മെയ്ക്കിംഗിനെയും സമ്മതിച്ചേപറ്റൂ.എത്രയോ കാലമായി ദിലീപ് സിനിമകളിലെ സ്ഥിരം ചേരുവയായ അശ്ലീലതമാശകളോ അനാവശ്യകഥാപാത്രങ്ങളോ വളുപ്പുസന്ദർഭങ്ങളോ ഒന്നുമില്ലാത്ത വിധം മികച്ചതായി ക്രോപ്പ് ചെയ്തിരിക്കുന്നു .ദിലീപ് , സിദ്ദിഖ്, മുകേഷ്, രൺജി പണിക്കർ, ഷാജോൺ, വിജയരാഘവൻ , സുരേഷ് കൃഷ്ണ തുടങ്ങി ഒട്ടനവധി നടന്മാർ  തലങ്ങും വിലങ്ങുമായി നിറഞ്ഞാടുന്ന രാമലീലയിൽ ഇവരെയെല്ലാം കടത്തിവെട്ടുന്ന മിന്നുന്ന പ്രകടനം രാധികാ ശരത്കുമാറിന്റെതാണ്. രക്തസാക്ഷിയുടെ ഭാര്യയായും ആദർശത്താൽ വിരിഞ്ഞുനിൽക്കുന്ന രസഖാവായും വർഗവഞ്ചകന്റെ അമ്മയായുമൊക്കെ മാറിമറിഞ്ഞ് കൂടിക്കുഴയുന്ന വൈകാരികതകളിൽ രാധിക പകരം വെക്കാനില്ലാത്ത പൂർണതയായി മാറുന്നു. ഇതെല്ലം നടിയുടെ ആക്രമണവും ദിലീപിന്റെ അറസ്റ്റുമില്ലായിരുന്നെങ്കിൽ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചേനെ.സിനിമയുടെ പശ്ചാത്തലത്തിൽ  രാമലീലയ്ക്ക് കിട്ടുന്ന സ്വീകാര്യത ദിലീപിന് ജനകീയകോടതിയിൽ കിട്ടുന്ന അംഗീകാരമാണ്.


എല്ലാ ദൃശ്യ അച്ചടി ഓൺലൈൻ മാധ്യമങ്ങളിലെല്ലാം പരസ്യങ്ങൾ കൊടുത്തും അവരെക്കൊണ്ടു സിനിമ വിജയമായിരുന്നുവെന്നു പെയ്‌ഡ്‌ ന്യൂസ്  എഴുതിച്ചും  ഹിറ്റാക്കിയാൽ ഹിറ്റാവുന്നതല്ല സിനിമയെന്ന് ഇനിയെങ്കിലും ഇതിന്റെ അണിയറ പ്രവർത്തകർ മനസിലാക്കിയാൽ കൊള്ളാം