Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവിനെതിരെ ശക്തമായ തെളിവുകളുമായി പോലീസ് ഓണത്തിനിടയിൽ തന്നെ അറസ്റ് ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവിനെതിരെ ശക്തമായ തെളിവുകളുമായി പോലീസ് ഓണത്തിനിടയിൽ തന്നെ അറസ്റ് ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവിനെതിരെ ശക്തമായ തെളിവുകളുമായി പോലീസ്. ഓണത്തിനിടയിൽ തന്നെ അറസ്റ് ചെയ്‌തേക്കും . മുഖ്യപ്രതി പൾസർ  സുനി കീഴടങ്ങുന്നതിന് മുൻപ് കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി പോലീസ്  സ്ഥീരീകരിച്ചു. പൾസർ  സുനിയിൽ  നിന്ന് കിട്ടിയ  വിസിറ്റിങ് കാർഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ചു. കീഴടങ്ങുന്നതിന്‍റെ തലേ ദിവസം സഹായം തേടി കാവ്യാ മാധവന്‍റെ കൊച്ചി കാക്കനാട്ടെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോയിരുന്നതായി  പൾസർ  സുനി മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിലാണ് ലക്ഷ്യയുടെ വിസിറ്റിങ് കാർഡ് സുനിൽകുമാറിൽ നിന്ന് കിട്ടിയത്. ഇത് സ്ഥാപനത്തിലേതുതന്നയാണെന്നും സുനിൽകുമാർ ഇവിടെയെത്തയിരുന്നെന്നും ജീവനക്കാർ തന്നെ പൊലീസിനോട് സ്ഥീരികരിച്ചു. 
കാവ്യാ മാധവനെ അന്വേഷിച്ചാണ് സുനിൽകുമാർ എത്തിയത്. ആലുവയിലെന്ന് അറിയിച്ചപ്പോൾ മടങ്ങിപ്പോയി. സ്ഥാപനത്തിന്‍റെ വിസിറ്റിങ് കാർഡും വാങ്ങി കയ്യിൽ വച്ചു. കീഴടങ്ങുന്നതിന് മുൻപ്  താൻ ലക്ഷ്യയിൽ പോയിരുന്നെന്നും എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നും സുനി ജയിലിൽ നിന്ന് ദിലീപിനയച്ച  കത്തിൽ സൂചിപ്പിച്ചിരുന്നു . കീഴടങ്ങുന്നതിന് മുന്‍പ് സുനിൽകുമാർ ലക്ഷ്യയിൽ പോയി എന്നതിനുളള തെളിവായി ഈ വിസിറ്റിങ് കാർഡ് മാറും. മാത്രമല്ല സുനി ആദ്യം മുതലേ പറഞ്ഞിരുന്ന മാഡം കാവ്യാ മാധവനാണെന്നു കഴിഞ്ഞ ദിവസം സുനി തന്നെ വെളിപ്പെടുത്തിയിരുന്നു.അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കണ്ടെത്താൻ സുനിയുടെ ലക്ഷ്യയിലെ സന്ദർശനം പോലീസ് സ്ഥിരീകരിച്ചത് അന്വഷണത്തിനു സഹായകമാകും.എല്ലാ തെളിവുകളും ശേകരിച്ചതിനു ശേഷമേ കാവ്യയെ പ്രെതിയായി ചേർക്കുകയും അറസ്റ്റു ചെയ്യുകയുമുള്ളൂ.ഇപ്പോൾ തന്നെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യാനുള്ള അനുമതിയും നിയമോപദേശവും പോലീസിന് ലഭിച്ചുകഴിഞ്ഞു.എന്നാൽ എല്ലാ പഴുതുകളും അടച്ചേ അറസ്റ്റു ചെയ്യുകയുള്ളുവെന്നു അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇതിനിടെ ഇന്ന് കാവ്യാ മാധവൻ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.ഇതിനിടെ കാവ്യയും 'അമ്മ ശ്യാമളയും രാജ്യം വിടാൻ രഹസ്യമായി പ്ലാൻ ചെതിരുന്നു.ശക്തമായ പോലീസ് നിരീക്ഷണത്തിലായതിനാൽ ആ പദ്ധതി പൊളിഞ്ഞു.പോലീസ് അറസ്റ്റു ചെയ്തിട്ടില്ലന്നേയുള്ളു കാവ്യയും ശ്യാമളയും നാദിർഷായും പോലീസ് വലയത്തിൽ തന്നെയാണ്.ദിലീപിന്റെ കൂടെ കാവ്യയും പ്രതിയാവുകയാണെങ്കിൽ സിനിമ അഭിനയം വിട്ടു ജയിലിൽ കഴിയാം.