Thursday, August 17, 2017
Reg:No 91291/Kermal/2004/18734

വയനാട്ടിൽ അവശനിലയില്‍ കണ്ടെത്തിയ കടുവയെ വനപാലകര്‍ പിടികൂടി

വയനാട്ടിൽ അവശനിലയില്‍ കണ്ടെത്തിയ കടുവയെ വനപാലകര്‍ പിടികൂടി

വയനാട്: വയനാട്ടിൽ കുറിച്യാട്​ പള്ളിവയലിൽ ജനവാസമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവയെ വനപാലകര്‍ പിടികൂടി. ഇന്നലെ രാത്രിയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ കടുവയ്ക്ക്  ചികിത്സ നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
 
ഇന്നലെ രാവിലെയാണ് വടക്കനാട് പളളിവയല്‍ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ അവശനിലയിലായ കടുവയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് സമീപത്തെ തോട്ടത്തിലേക്ക് നീങ്ങിയ കടുവയെ വനപാലകരെത്തി കാട്ടിലേക്ക് തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വനപാലകര്‍ കൂട് തയ്യാറാക്കുകയായിരുന്നു.
 
കടുവയെ കണ്ട സ്ഥലത്ത് നിന്നും മാറി 30മീറ്റര്‍ അകലെയായാണ് ആടിനെ ഇരയാക്കി കൂട് സ്ഥാപിച്ചത്.