Saturday, May 27, 2017
Reg:No 91291/Kermal/2004/18734

വയനാട്ടില്‍ കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

വയനാട്ടില്‍ കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

വയനാട്: കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 3.30നായിരുന്നു സംഭവം. വിവാഹ സത്കാരം കഴിഞ്ഞ് മാനന്തവാടിയില്‍ നിന്ന് പനമരത്തേക്ക് പോകുകയായിരുന്നു കാറാണ് കൊയിലേരി റോഡില്‍ അപകടത്തില്‍പ്പെട്ടത്. ചെറുകാട്ടൂരിന് സമീപമുള്ള റോഡരികിലെ കലുങ്ങിലിച്ച് കാര്‍ ഇരുപതടിയോളം താഴ്ച്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. പനമരം മുയ്യാരിക്കണ്ടി പരേതനായ അസു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (75), മകന്‍ അബ്ദുള്‍ സമദ് (44), ബന്ധു കമ്പളക്കാട് പിലാശേരി ആസിയ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ  മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആമിനയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.