Thursday, January 18, 2018
Reg:No 91291/Kermal/2004/18734

മൂന്നാറിൽ വൻ സ്പിരിറ്റ് വേട്ട : 5000 ലി​റ്റ​ർ വ്യാജ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു

മൂന്നാറിൽ വൻ സ്പിരിറ്റ് വേട്ട :  5000 ലി​റ്റ​ർ വ്യാജ  സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു

മൂ​ന്നാ​ർ:  ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലെ തേ​യി​ല​ക്കാ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. 35 ലി​റ്റ​ർ അ​ട​ങ്ങു​ന്ന 34 ക്യാ​നു​ക​ളി​ലാ​യാ​ണ് ഇ​വ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 
തേ​യി​ല​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട രീ​തി​യി​ലും തൊ​ട്ട​ടു​ത്ത പൊന്തക്കാ​ടു​ക​ളി​ലു​മാ​ണ് സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​സ്റ്റേ​റ്റി​ലെ മോ​ഹ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.ക്രി​സ്തു​മ​സ് അ​വ​ധി​ക്ക് ത​ലാ​ർ എ​സ്റ്റേ​റ്റി​ൽ​നി​ന്നു വ്യാ​പ​ക​മാ​യി സ്പി​രി​റ്റ് എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്പി​രി​റ്റ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.