Thursday, January 18, 2018
Reg:No 91291/Kermal/2004/18734

രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത

രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അധികൃതർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസേപാക്യം. സമരം ചെയ്യാനുള്ള അവസരമല്ല ഇത്. എന്നാൽ, മത്സ്യത്തൊഴിലാളിലുടെ വികാരമാണ്  അവര്‍ സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നും സൂസേപാക്യം ആവശ്യപ്പെട്ടു.
 
ആവശ്യമായ മുൻകരുതൽ നൽകാത്തത് ആരുടെ പിഴവാണെന്ന് ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല. അതിന് ശ്രമിക്കുന്നുമില്ല. മുന്നറിയിപ്പുകൾ കൃത്യ സമയത്ത് കിട്ടിയില്ലെന്ന വേദനയുണ്ട്. മരിച്ച മത്സ്യത്തൊഴിലാളികളെ അടക്കം ചെയ്യാൻ സാധിച്ചെന്ന് കുടുംബങ്ങൾക്ക് ആശ്വസിക്കാം. എന്നാൽ, കാണാതായവരുടെ വേദനയിലാണ് അതാത് കുടുംബങ്ങൾ. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുക. അവർക്ക് വേണ്ട സഹായം ചെയ്യുക എന്നിവയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സൂസേപാക്യം വ്യക്തമാക്കി.