Thursday, January 18, 2018
Reg:No 91291/Kermal/2004/18734

കോഴിക്കോട്ടു ഇടഞ്ഞോടിയ ആന ചതുപ്പില്‍ വീണു

കോഴിക്കോട്ടു ഇടഞ്ഞോടിയ ആന ചതുപ്പില്‍ വീണു

കടലുണ്ടി: ട്രെയിനിന്‍റെ ശബ്ദം കേട്ട് വിരണ്ടോടിയ ആന കടലുണ്ടിയില്‍ കൈത്തോട്ടിലെ ചതുപ്പില്‍ വീണു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടു വരുമ്പോഴായിരുന്നു സംഭവം. ട്രെയിനിന്‍റെ ശബ്ദം കേട്ട് ഒന്നര കിലോമീറ്റര്‍ വിരണ്ടോടിയ ആന കോട്ടക്കടവിനും എടച്ചിറയ്ക്കും ഇടയില്‍ കടലുണ്ടിപ്പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലെ ചതുപ്പിലാണ് വീണത്. ചെളിയില്‍ വീണ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ചുവരുകയാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ചീരോത്ത് രാജീവ് എന്ന ആനയാണ് വിരണ്ടോടിയത്.