Thursday, January 18, 2018
Reg:No 91291/Kermal/2004/18734

പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് യുഎസിന്‍റെ മുന്നറിയിപ്പ്

പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് യുഎസിന്‍റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഭീകരവാദ ഭീഷണി ഉള്ളതിനാല്‍ പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. പാകിസ്താനില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ജീവനു ഭീഷണിയുണ്ടെന്നും കരുതിയിരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊട്ടു പിന്നാലെയാണ് യു.എസും മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
 
പാകിസ്താനിലൊട്ടാകെ യു.എസ് പൗരന്മാര്‍ക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഏഴുമാസങ്ങള്‍ക്കു മുന്‍പും ഇത്തരത്തിലൊരു അറിയിപ്പ് യു.എസ് ആഭ്യന്തര വകുപ്പ് തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരുന്നു.
 
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ പാകിസ്താനില്‍ വര്‍ധിച്ചുവരികയാണ്. മോചനദ്രവ്യം ലഭിക്കുന്നതിനുവേണ്ടി ഭീകരരും മറ്റ് ക്രിമിനല്‍ സംഘങ്ങളും യു.എസ് പൗരന്മാരെ തട്ടിക്കൊണ്ട് പോകുന്നതിനും സാധ്യതയുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.