Thursday, January 18, 2018
Reg:No 91291/Kermal/2004/18734

എഫ്.സി ഗോവ- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഇന്ന് രാത്രി എട്ട് മണിക്ക്

എഫ്.സി ഗോവ- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഇന്ന് രാത്രി എട്ട് മണിക്ക്

മഡ്ഗാവ്: സീസണിലെ ആദ്യ എവേ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ചാണ് വിജയം തേടിയുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോവയിലേക്കുള്ള വരവ്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാനാകാതെ പോയ ടീമിന് രണ്ടാം മത്സരത്തില്‍ ഒരു ഗോള്‍ നേടി വല ചലിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ഒരു ഗോള്‍ മടക്കി വാങ്ങി ആ മത്സരത്തിലും ടീം അപ്രതീക്ഷിതമായി സമനിലയില്‍ കുടുങ്ങുകയായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും ടീം മൊത്തത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. എതിരാളികളായ ഗോവയാകട്ടെ സീസണില്‍ കളിച്ച മൂന്നില്‍ രണ്ട് കളികളിലും വിജയിച്ചാണ് നില്‍ക്കുന്നത്. ആറ് പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്. ഗോവയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുകയെന്ന കനത്ത വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള വലിയ കടമ്പ. വെല്ലുവിളി മറികടന്ന് വിജയത്തോടെ ആദ്യ എവേ പോരാട്ടം മികച്ചതാക്കുകയാവും റെനെ മ്യൂളന്‍സ്റ്റീനും സംഘവും ലക്ഷ്യമിടുന്നത്.