Thursday, January 18, 2018
Reg:No 91291/Kermal/2004/18734

അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയില്‍

അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: നോയിഡയില്‍ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാണാതായ മകന്‍ പിടിയില്‍. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ​നി​ന്നാ​ണ് പതിനാറുകാരനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഗ്രേ​റ്റ​ർ നോ​യ്ഡ​യി​ലെ ഗോ​ർ സി​റ്റി​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഞ്ജ​ലി അ​ഗ​ർ​വാ​ൾ (42), മ​ക​ൾ മ​ണി​ക​ർ​ണി​ക (11) എ​ന്നി​വ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ജ​ലിയുടെ മകനെ സംഭവത്തിനു ശേഷം കാണാതായത് ദുരൂഹത പടര്‍ത്തിയിരുന്നു.
 
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഇ​യാ​ൾ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഫ്ളാ​റ്റി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ബാ​റ്റു​കൊ​ണ്ട് അടിച്ചും ന​ര​വ​ധി ത​വ​ണ അ​ടി​ച്ചും കു​ത്തി​യു​മാ​ണ് ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ജ​ലി​യു​ടെ ത​ല​യി​ൽ അ​ടി​യേ​റ്റ ഏ​ഴു മു​റി​വു​ക​ളും മ​ണി​ക​ർ​ണി​ക​യു​ടെ ത​ല​യി​ൽ അ​ഞ്ച് മു​റി​വു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തുടര്‍ന്ന്‍ രാ​ത്രി 11.30 ന് ​ഫ്ളാ​റ്റി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​വും ല​ഭി​ച്ചിരുന്നു.
 
മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു​നി​ന്നും ര​ക്തം പു​ര​ണ്ട ക​ത്രി​കയും കു​ട്ടി​യു​ടെ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ബ്ലൂ​വെ​യ്‌​ല്‍ ഗെ​യിമി​നേ​ക്കാ​ൾ മാ​ര​ക​മാ​യ ഗാം​ഗ്സ്റ്റ​ർ ഇ​ൻ ഹൈ​സ്കൂ​ൾ എ​ന്ന ഗെ​യി​മി​ന് അ​ടി​മ​യാ​യി​രു​ന്നു കു​ട്ടി​യെ​ന്നാ​ണ് പോ​ലീ​സ് പറയുന്നു. ഈ ​ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട്രോ​ണി​കി​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വീ​ട്ട​ൽ​നി​ന്നും ല​ഭി​ച്ച​താ​യും .