Thursday, January 18, 2018
Reg:No 91291/Kermal/2004/18734

ഫിലിപ്പീന്‍സില്‍ ഡെങ്കിപ്പനി നിര്‍മാര്‍ജന വാക്‌സിന്‍ ഫലപ്രദമായില്ല; ചെലവാക്കിയ തുക സര്‍ക്കാര്‍ തിരികെ ചോദിച്ചു

ഫിലിപ്പീന്‍സില്‍ ഡെങ്കിപ്പനി നിര്‍മാര്‍ജന വാക്‌സിന്‍ ഫലപ്രദമായില്ല; ചെലവാക്കിയ തുക സര്‍ക്കാര്‍ തിരികെ ചോദിച്ചു

 
മനില: ഫിലിപ്പീന്‍സില്‍ ഡെങ്കിപ്പനി നിര്‍മാര്‍ജന വാക്‌സിന്‍ ഫലപ്രദമായില്ല. വാക്‌സിനേഷനായി ചെലവാക്കിയ തുക സര്‍ക്കാര്‍ തിരികെ ചോദിച്ചു. 59 ദശലക്ഷം ഡോളറാണ കുത്തിവെയ്പ്പിനായി ചെലവാക്കിയത്.  ഡെങ്കിപ്പനി പ്രതിരോധത്തിനായി നല്‍കിയ വാക്‌സിനേഷന്‍ കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചു പഠിച്ച ശേഷം മരുന്ന് നല്‍കിയ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് പലതരത്തിലുള്ള രോഗങ്ങള്‍ വരുന്നതായി റിപോര്‍ട്ടുണ്ട്.