Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ബിറ്റ്കോയിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യം

ബിറ്റ്കോയിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യം

മുംബൈ: ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ ചരിത്രത്തിലെ ഏറ്റവും കൂടിയ വിനിമയമൂല്യത്തില്‍. ബിറ്റ്കോയിന്‍റെ വിനിമയമൂല്യം 12,000 ഡോളറില്‍ എത്തി. കഴിഞ്ഞ ആഴ്ച 10,000 ഡോളർ മൂല്യമെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത് അടുത്ത വിസ്മയം. ഈ വർഷമാദ്യം 1000 ഡോളറിൽ താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. ബിറ്റ്കോയിന്‍റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. 
 
നിലവില്‍ മൂല്യം ഇന്ത്യൻ രൂപയിൽ ഏകദേശം 7.73 ലക്ഷം വരും. സാങ്കൽപിക കറൻസിയിലുള്ള ഇടപാടുകൾ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്കോയിൻ മൂല്യം കുതിക്കുന്നത്.