Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മാണിയെ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല; കാനം രാജേന്ദ്രന്‍

മാണിയെ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല; കാനം രാജേന്ദ്രന്‍

ഇടുക്കി: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് എല്‍.ഡി.എഫിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് (എം) നെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലേക്ക് ആനയിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ല. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 
നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ സമ്മേളനം കോട്ടയത്ത് നടക്കാനിരിക്കുകയാണ്. സമ്മേളത്തില്‍ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.