Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സമ്പൂര്‍ണ്ണ പരാജയം

ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സമ്പൂര്‍ണ്ണ പരാജയം

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ്​ ചുഴലിക്കാറ്റാണെന്ന്​ സർക്കാർ മനസിലാക്കിയത്​. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറി​​ന്‍റെ കടമ. തുടർച്ചയായി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ ഉണർന്ന്​ പ്രവർത്തിക്കാത്തതു മൂലമാണ് ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇത്രയേറെ ജീവനുകൾ നഷ്​ടപ്പെടുന്നതിനിടയാക്കിയത്​. ​കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നവംബർ 29ന്​ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ സംസ്​ഥാന സർക്കാർ ഉണർന്ന്​ പ്രവർത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തിചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നിരർഥകമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ പക്കേജ് അപര്യാപ്തമാണെന്നും ചെന്നിത്തല പറഞ്ഞു.
 
കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്​സിക്കുട്ടിയമ്മയും ജനത്തെ പ്രകോപിപ്പിക്കുകയാണ്​ ചെയ്​ത​ത്​. മരിച്ചവരുടെ ബന്ധുക്കൾക്ക്​ നൽകിയ നഷ്​ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതർക്ക്​ ജോലി നൽകണം. ചുഴലിക്കാറ്റ്​ ഏറ്റവും കൂടുതൽ നാശനഷ്​ടമുണ്ടാക്കിയത്​ ലക്ഷദ്വീപിലാണ്​. 500ലേറെ വീടുകൾ നശിച്ചു. എന്നാൽ അവിടെ ഒരു മനുഷ്യജീവൻ പോലും നഷ്​ടമായിട്ടില്ല. എല്ലാവർക്കും ഒരേ മുന്നറിയിപ്പ്​ തന്നെയാണ്​ നൽകുന്നത്​. മുന്നറിയിപ്പ്​ വായിച്ചിട്ട്​​ മനസിലാകാത്തതിന്​ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട്​ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.