Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഓ​ഖി ദു​ര​ന്തം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ഓ​ഖി ദു​ര​ന്തം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​ മ​രിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വ​ലി​യ​തു​റ, പൂ​ന്തു​റ, വി​ഴി​ഞ്ഞം, അ​ടി​മ​ല​ത്തു​റ എ​ന്നീ പ്രാ​ഥ​മി​കാ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് ര​ക്ത​സാം​പിളു​ക​ൾ സ്വീകരിക്കും. ര​ക്ത​സാം​പി​ളു​ക​ൾ ന​ൽ​കാ​നാ​യി നി​ര​വ​ധി പേ​രാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ എ​ത്തി​യ​ത്.
 
ഒൻപത് മൃ​ത​ദേ​ഹ​ങ്ങ​ളാണ് ഇ​നി​യും തി​രി​ച്ച​റിയാനുള്ളത്. അ​തി​നാ​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇതുവഴി തിരിച്ചറിയാൻ കഴിയാത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ആരുടേതാണെന്ന് മനസിലാക്കാൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി, ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.