Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ജ​റു​സ​ല​മി​നെ ഇ​സ്രേ​ലിന്‍റെ ത​ല​സ്ഥാ​ന​മാ​യി യു​എ​സ് അം​ഗീ​ക​രി​ച്ചു

ജ​റു​സ​ല​മി​നെ ഇ​സ്രേ​ലിന്‍റെ ത​ല​സ്ഥാ​ന​മാ​യി യു​എ​സ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജ​റു​സ​ല​മി​നെ ഇ​സ്രേ​ലിന്‍റെ ത​ല​സ്ഥാ​ന​മാ​യി യു​എ​സ് അം​ഗീ​ക​രി​ച്ചു. വൈ​റ്റ് ഹൗ​സി​ലെ ന​യ​ത​ന്ത്ര മു​റി​യി​ൽ​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ജ​റു​സ​ല​മി​നെ ഇ​സ്രേ​ലിന്‍റെ ത​ല​സ്ഥാ​ന​മാ​യി അഗീകരിച്ചുകൊണ്ടുള്ള  പ്ര​സ്താ​വ​ന ന​ട​ത്തി. ടെ​ൽ​അ​വീ​വി​ലെ യു​എ​സ് എം​ബ​സി ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി. 
 
അ​തേ​സ​മ​യം, ട്രം​പി​ന്‍റെ തീ​രു​മാ​നം പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പു​ക​ൾ. നി​ർ​ദി​ഷ്ട പ​ല​സ്തീ​ൻ രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യാ​ണു കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​നെ പ​ല​സ്തീ​ൻ​കാ​ർ കാ​ണു​ന്ന​ത്. മു​സ്ലിം രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ട്രം​പി​ന്‍റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു. ഗാ​സ​യി​ൽ ഹ​മാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​മേ​രി​ക്ക​ൻ, ഇ​സ്രേ​ലി പ​താ​ക​ക​ൾ ക​ത്തി​ച്ചു. 
 
ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു, പ​ല​സ്തീ​ൻ നേ​താ​വ് മ​ഹ​മൂ​ദ് അ​ബ്ബാ​സ്, ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ സി​സി, ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് എ​ന്നി​വ​രെ ജ​റു​സ​ലം ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ട്രം​പ് അ​റി​യി​ച്ചി​രു​ന്നു.
 
1948ൽ ​ഇ​സ്ര​യേ​ൽ രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. ആ​റു​ദി​ന യു​ദ്ധ​ത്തി​ലാ​ണ് കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ഇ​സ്ര​യേ​ൽ പി​ടി​ച്ച​ത്. അ​വി​ഭ​ക്ത ജ​റു​സ​ലം ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള യു​എ​സ് തീ​രു​മാ​നം നാ​ളി​തു​വ​രെ അ​മേ​രി​ക്ക പു​ല​ർ​ത്തി​യി​രു​ന്ന ന​യ​ത്തി​നെ​തി​രാ​ണ്. ട്രംപിന്‍റെ  തീ​രു​മാ​ന​ത്തെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം ചെ​യ്തു.