Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഓ​ണ്‍​ലൈ​ൻ ടാ​ക്സി​യി​ൽ യു​വ​തി​ക്കു നേ​രെ ഡ്രൈ​വ​റു​ടെ പീ​ഡ​ന​ശ്ര​മം.

ഓ​ണ്‍​ലൈ​ൻ ടാ​ക്സി​യി​ൽ യു​വ​തി​ക്കു നേ​രെ ഡ്രൈ​വ​റു​ടെ പീ​ഡ​ന​ശ്ര​മം.

ബം​ഗ​ളു​രു: ഓ​ണ്‍​ലൈ​ൻ ടാ​ക്സി​യി​ൽ യു​വ​തി​ക്കു നേ​രെ ഡ്രൈ​വ​റു​ടെ പീ​ഡ​ന​ശ്ര​മം. ബം​ഗ​ളു​രു​വി​ൽ കഴിഞ്ഞ ദിവസം  രാ​ത്രി​യാ​ണ് ഫാ​ഷ​ൻ സ്റ്റൈ​ലി​സ്റ്റാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​ക്ക് ഓ​ല കാ​ബ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 
രാ​ത്രി പ​ത്ത​ര​യോ​ടെ ബം​ഗ​ളു​രു​വി​ലെ റിം​ഗ് റോ​ഡി​ൽ ഓ​ല കാ​ബി​ൽ സ​ഞ്ച​രി​ക്ക​വെ വാ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തു വാ​ഹ​നം നി​ർ​ത്തി. കാ​റി​ലെ ചൈ​ൽ​ഡ് ലോ​ക്ക് സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച​ശേ​ഷം യു​വ​തി​യെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ ഡ്രൈ​വ​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും കാ​റി​നു നാ​ശ​ന​ഷ്ടം വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യി​രു​ന്ന​തി​നാ​ൽ ഇ​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തോ​ടെ ഡ്രൈ​വ​ർ യു​വ​തി​യെ പു​റ​ത്തി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. 
ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​നു ചാ​ർ​ജി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം ആ​രെ​യും ഉ​ട​ന​ടി വി​ളി​ച്ച​റി​യി​ക്കാ​നും സ​ഹാ​യം തേ​ടാ​നും ക​ഴി​ഞ്ഞി​ല്ലെ​ന്നു യു​വ​തി പ​റ​യു​ന്നു. കാ​റി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​തോ​ടെ റോ​ഡി​ലൂ​ടെ ഓ​ടി​യ യു​വ​തി ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നു​ശേ​ഷ​വും കാ​ബ് ഡ്രൈ​വ​ർ യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും ഡ്രൈ​വ​റെ വി​ളി​പ്പി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 
സം​ഭ​വ​ത്തി​ൽ ഓ​ല സ​ർ​വീ​സി​നു ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തേ​വ​രെ ഡ്രൈ​വ​ർ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്ന​തു സം​ബ​ന്ധി​ച്ച് ത​ന്നെ അ​റി​യി​ക്കാ​ൻ ഓ​ല സ​ർ​വീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു യു​വ​തി പ​റ​യു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ഓ​ല പ​രാ​തി​ക്കാ​രി​യെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും കമ്പനി  അ​വ​കാ​ശ​പ്പെ​ടു​ന്നു.