Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

എം.എസ്.ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സില്‍ എത്തും

എം.എസ്.ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സില്‍ എത്തും

മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിയമം ബിസിസിഐ പരിഷ്കരിച്ചതോടെ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായി. കോഴ വിവാദത്തിന്‍റെ പേരിൽ പുറത്താക്കപ്പെട്ട ശേഷം വരുന്ന സീസണിൽ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് നിലവിലുണ്ടായിരുന്ന താരങ്ങളെ നിലനിർത്താൻ ബിസിസിഐ അനുമതി നൽകി.
 
ഇതോടെ രണ്ടു സീസണിൽ പൂനെ സൂപ്പർ ജയന്‍റ്സിനൊപ്പം കളിച്ച ധോണി വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ തിരിച്ചെത്താൻ സാധ്യതയേറി. ഫ്രാഞ്ചൈസികൾക്ക് അഞ്ച് താരങ്ങളെ വീതം നിലനിർത്താനാണ് ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ മൂന്ന് ഇന്ത്യൻ താരങ്ങളും രണ്ടു വിദേശ താരങ്ങളും ഉൾപ്പെടണം. താരലേലത്തിന് മുൻപോ, താരലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചോ കളിക്കാരെ നിലനിർത്താം.