Sunday, February 18, 2018
Reg:No 91291/Kermal/2004/18734

ആര്‍ബിഐ വായ്പാ നയം; റിപ്പോ നിരക്കുകളിൽ മാറ്റമില്ല

ആര്‍ബിഐ വായ്പാ നയം; റിപ്പോ നിരക്കുകളിൽ മാറ്റമില്ല

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ ആറു ശതമാനവും സിആർആർ നിരക്ക് നാലു ശതമാനവുമായി തന്നെ തുടരും. പണപ്പെരുപ്പ നിരക്ക് കൂടുന്നതും രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് തീരുമാനം.
 
വിലക്കയറ്റം കൂടുമെന്ന ആശങ്ക കാരണം ഒക്ടോബറിലെ അവലോകനത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.