Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

കേണല്‍ പദവി സിനിമകളില്‍ അഭിനയിച്ചാല്‍കിട്ടുന്നതല്ല: മോഹന്‍ലാല്‍

 കേണല്‍ പദവി സിനിമകളില്‍ അഭിനയിച്ചാല്‍കിട്ടുന്നതല്ല: മോഹന്‍ലാല്‍

മോഹന്‍ലാലിന് ലെഫ്റെന്റ്റ് കേണല്‍ പദവി ലഭിച്ചതു മുതല്‍ ചര്‍ച്ചയും വിമര്‍ശനവുമാണ്. 
 അദ്ദേഹത്തിന്‍റെ  ആരാധകര്‍ക്ക് ഏറെ ആവേശവും സന്തോഷവും നൽകിയ വാർത്തയായിരുന്നു. എന്നാൽ, ഏറെ 
വിവാദമായ സംഭവമായിരുന്നു .കേണലായി അഭിനയിച്ചതു കൊണ്ടാണ് ലാലിന് ഈ പുരസ്കാരം കിട്ടിയതെന്നായിരുന്നു വാദങ്ങള്‍. ഇതിന് ഒടുവില്‍ മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞു.. പട്ടാളസിനിമകളില്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലെഫ്റ്റന്റ് കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി മോഹന്‍ലാലിനുണ്ട്.
''കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല! ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.'' ഒരു 
വനിതാ മാഗസിനിലാണ് മോഹന്‍ലാല്‍ തുറന്നു പറഞ്ഞത്.
''നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്‍റെ  ഗുഡ്വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്.
അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകള്‍ ചെയ്തു എന്നതു കൊണ്ടു കിട്ടാന്‍ സാധ്യതയുള്ളതല്ല അത്.''-മോഹന്‍ലാല്‍ പറയുന്നു.