Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യന്‍ ഡ്രോണ്‍ വിമാനം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന

ഇന്ത്യന്‍ ഡ്രോണ്‍ വിമാനം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന

ബെയ്ജിങ്: ഇന്ത്യയുടെ ഡ്രോണ്‍ വിമാനം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ത്തതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.