Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

പി.വി.അൻവർ എംഎൽഎയോട് സ്പീക്കർ വിശദീകരണം തേടി

പി.വി.അൻവർ എംഎൽഎയോട് സ്പീക്കർ വിശദീകരണം തേടി

തിരുവനന്തപുരം: ആരോപണ വിധേയനായ പശ്ചാത്തലത്തില്‍ നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതിൽ പി.വി.അൻവർ എംഎൽഎയോട് സ്പീക്കർ വിശദീകരണം തേടി. പി.വി.അൻവർ എംഎൽഎ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ചോദ്യം ചെയ്ത് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി.
 
ആരോപണ വിധേയനായ അൻവർ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും സുധീരന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2,000 അടി ഉയരത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായ കക്കാടംപൊയിലിൽ എംഎൽഎ വാട്ടർ തീം പാർക്ക് നിർമിച്ചത് എല്ലാം ചട്ടങ്ങളും കാറ്റിൽപറത്തിയാണെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പുറമേ ചീങ്കണ്ണിപാലയിൽ അനധികൃത തടയണ നിർമിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നിരുന്നു.