Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആധാറുമായി ബന്ധിപ്പിക്കുന്നത്തിനുള്ള സമയപരിധി മാർച്ച്​ 31 വരെ നീട്ടി

ആധാറുമായി ബന്ധിപ്പിക്കുന്നത്തിനുള്ള സമയപരിധി മാർച്ച്​ 31 വരെ നീട്ടി

ന്യൂഡൽഹി: സർക്കാറി​​ന്‍റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന്​ ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പെടെവ ആധാറുമായി ബന്ധിപ്പിക്കുന്നത്തിനുള്ള സമയപരിധി 2018 മാർച്ച്​ 31 വരെ നീട്ടി. എന്നാല്‍ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതി​​ന്‍റെ സമയ പരിധി ഫെബ്രുവരി 18 തന്നെയാ​ണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽകേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
 
അതേസമയം, ഇനിയും ആധാർ കാർഡ്​ എടുത്തിട്ടില്ലാത്തവർക്കാണ്​ സമയ പരിധി നീട്ടി നൽകിയത്​. ഇതു സംബന്ധിച്ച വിജ്​ഞാപനം നാളെ പുറത്തിറക്കു​മെന്നും അറ്റോർണി ജനറൽ കോടതി​യെ അറിയിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്ക്​ ആധാർ നിർബന്ധമാക്കിയ കേന്ദ്രനടപടി സ്​റ്റേ ചെയ്യണ​മെന്നാവശ്യ​പ്പെട്ട് നൽകിയ ഹരജികളിൽ തീർപ്പുകൽപ്പിക്കാൻ അടുത്ത ആഴ്​​ച തന്നെ ഭരണഘടനാ ​ബെഞ്ച്​ രൂപീകരിക്കു​മെന്ന്​ സുപ്രീം കോടതി മൂന്നംഗ ​ബെഞ്ച്​ അറിയിച്ചു. ആധാറി​​ന്‍റെ  വിവരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ജസ്​റ്റിസ്​ ശ്രീകൃഷ്​ണ അധ്യക്ഷനായി രൂപീകരിച്ച കമിറ്റി ഫെബ്രുവരിയിൽ അവസാന റിപ്പോർട്ട്​ സമർപ്പിക്കും.