Friday, February 23, 2018
Reg:No 91291/Kermal/2004/18734

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി സദാശിവനും കൂടികാഴ്ച നടത്തി; സര്‍വ്വകക്ഷി യോഗം വെള്ളിയാഴ്ച

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി സദാശിവനും കൂടികാഴ്ച നടത്തി; സര്‍വ്വകക്ഷി യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളും സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. തന്‍റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി   എത്തിയതെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു. മന്ത്രിസഭാ യോഗം തീരുമാനിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളും സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു.
 
തന്‍റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിനഷ്ടപരിഹാര പാക്കേജിന്‍റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ചുഴലിക്കാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്തു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം ചേരുക. ദുരിതാശ്വാസ നടപടികളും പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ചും യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.