Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

യെസ്​ അയാം എ ഖാൻ’ ട്രോളര്‍മാര്‍ക്ക് സിനിമ സ്റ്റൈല്‍ മറുപടിയുമായി ഖുശ്​ബു

യെസ്​ അയാം എ ഖാൻ’  ട്രോളര്‍മാര്‍ക്ക് സിനിമ സ്റ്റൈല്‍ മറുപടിയുമായി ഖുശ്​ബു

ന്യൂഡൽഹി: നടി ഖുശ്​ബുവിന്‍റെ യഥാര്‍ത്ഥ പേരിനെ ചൊല്ലിയുള്ള ട്രോളര്‍മാരുടെ തര്‍ക്കത്തിനു ഉശിരന്‍ മറുപടിയുമായി ഖുശ്​ബു. ഖുശ്​ബുവി​​​​​ന്‍റെ യഥാർഥ പേര്​ നഖാത്​ ഖാൻ ആണെന്നും രാഷ്​ട്രീയ നേട്ടത്തിന്​ വേണ്ടിയാണ്​ സ്വന്തം പേര്  മറച്ചുവെച്ചതെന്നും അടക്കമുള്ള ട്വീറ്റുകൾ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് ഖുശ്​ബു പ്രതികരിക്കാന്‍ തയ്യാറായത്. ‘യെസ്​ അയാം എ ഖാൻ’  എന്ന് സിനിമ സ്റ്റൈലിൽ തന്നെയുള്ള മറുപടിയുമായാണ് ഖുശ്​ബു രംഗത്തെത്തിയത്. 
 
‘ട്രോളൻമാർ എന്നെ കുറിച്ച്​ ഒരു കണ്ടുപിടിത്തം നടത്തി! എ​​​​​ന്‍റെ പേര്​ നഖാത്​ ഖാൻ ആണത്രെ..! മണ്ടൻമാ​രെ  എ​​​​​ന്‍റെ രക്ഷിതാക്കൾ എനിക്ക്​ നൽകിയ പേരാണത്​... അതെ ഞാൻ ഒരു ഖാൻ ആണ്​ പക്ഷെ നിങ്ങൾ അത്​ കണ്ടെത്താൻ 47 വർഷം വൈകി’ എന്നാണ് ഖുശ്​ബു ട്വീറ്ററില്‍ കുറിച്ചത്.
 
തമിഴ്​, തെലുങ്ക്​, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലുമായി 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഖുശ്​ബി​​​​​ന്‍റെ ഭൂതകാലം തമിഴ്​നാട്ടുകാർക്കെല്ലാം സുപരിചിതമാണ്​. മുംബൈയിലെ ഒരു മുസ്​ലിം കുടുംബത്തിലാണ്​ ഖുശ്​ബു ജനിച്ചത്.​ നഖാത്​ ഖാൻ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോൾ പേര്​ മാറ്റി ഖുശ്​ബു എന്നാക്കുകയായിരുന്നു.
 
കോണ്ഗ്രസിന്‍റെ ദേശീയ വക്​താവായ ഖുശ്​ബുവി​നെ ഇതാദ്യമായല്ല സോഷ്യൽ മീഡിയയ മതത്തി​​​​​ന്‍റെ  പേരിൽ ആക്രമിക്കുന്നത്​​​.  ഖുശ്​ബു പാകിസ്​താനിയാണെന്ന് അടക്കമുള്ള ട്വീറ്റുകളും വന്നിട്ടുണ്ടായിരുന്നു. എന്തായാലും, ട്രോളൻമാരുടെ ആരോപണത്തിന്​ മറുപടിയായി വന്ന ഖുശ്​ബുവി​​​​​ന്‍റെ ട്വീറ്റ്,​ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നടിക്ക് അനുഭാവവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്.