Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണം

 മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണം

വിശ്വാസമായാലും അന്ധവിശ്വാസമായാലും ഒന്നു കുളിക്കുന്നത് കൊണ്ട് എന്തായാലും ദോഷം ഒന്നും വരാനില്ല.പണ്ട് കാലം മുതൽ തുടർന്ന് വരുന്ന ഒരു ആചാരം ആണ്. മരിച്ച വീട്ടിൽ നിന്നും വന്നാൽ കുളിയ്ക്കണം എന്നുള്ളത്.പണ്ടുള്ളവർ അത് അക്ഷരംപ്രതി ചെയ്‌തു വന്നിരുന്നെങ്കിലും,ഇന്നത്തെ തലമുറ അതിനെ അന്ധവിശ്വാസം ആയി മുദ്ര കുത്തി.ഇതിനു കാരണം പണ്ടുള്ളവർ പറഞ്ഞിരുന്നത് മരിച്ച ആളുടെ ആത്മാവ് അവിടെ കൂടിയവരിൽ കുടി കേറാൻ 
സാധ്യത ഉണ്ടെന്നും അത് ഒഴിവാക്കണം ആണ് കുളിച്ചു ശുദ്ധി വരുത്തുന്നത് എന്നുമാണ്.എന്നാൽ പ്രേത ഭൂത പിശാചുക്കളെ ഒന്നും തന്നെ വിശ്വാസം ഇല്ലാത്ത പുതുതലമുറയ്ക്ക് ഇത് വെറും അന്ധവിശ്വാസം ആണ് .എന്നാൽ വിശ്വാസങ്ങൾക്കപ്പുറം 
ഈ ആചാരത്തിനു ഒരു ശാസ്ത്രീയ വശം ഉണ്ട്.
 
 ശാസ്ത്രീയ വശം
 
മരിച്ച ശരീരത്തിൽ നിന്നും വളരെ സൂക്ഷ്മമായ ബാക്റ്റീരിയകളും അണുക്കളും പുറത്തേക്കു വരുന്നു.ഇത് അന്തരീക്ഷത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തിപ്പെടാൻ സാധ്യതകൾ ഏറെ ആണ്.അപകടകാരികളായ ഈ അണുക്കൾക്കു നമ്മളിൽ പല അസുഖങ്ങളും ഉണ്ടാക്കാൻ സാധിക്കും.പ്രതിരോധ ശേഷി കുറവുള്ള ആളുകൾക്കാണ് പെട്ടെന്ന് അസുഖങ്ങൾ കണ്ടു വരുന്നത്.എന്നാൽ കുളിച്ചാൽ ഈ അണുക്കളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും എന്നത് കൊണ്ടാണ് മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണം എന്നാവശ്യപ്പെടുന്നത്.
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍കുളിക്കുന്നത്.ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. 
വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്. 
 
നമ്മുടെ സ്വന്തം വീട്ടില്‍ ആരേലും മരിച്ചാലോ? 
 
സ്വന്തം വീട്ടില്‍ മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ചു ആ വീട്ടില്‍ അന്ന് ഭക്ഷണം ഉണ്ടാക്കില്ല. അടുത്തു ഏതെങ്കിലും വീട്ടില്‍ ആയിരിക്കും. കൂടാതെ എല്ലവരും കുളിച്ചു നനഞ്ഞ തുണി ഉടുത്തു കൊണ്ട് ആണ് കര്‍മ്മം ചെയ്യുന്നത്. ഇനി കര്‍മ്മം ചെയ്യാത്തവര്‍ കൂടാതെ സ്ത്രീകള്‍ എല്ലാം കര്‍മ്മം കഴിഞ്ഞു കുളിച്ചിട്ടും വീട് വൃത്തി ആക്കിയിട്ടെ പിന്നെ അവിടെ ആഹാരം പോലും പാകം ചെയ്യുക ഉള്ളു. കൂടാതെ മരിച്ച ബോഡി കിടത്തിയ തുണികള്‍ എല്ലാം നശിപ്പിക്കും. കട്ടില്‍ 
കഴുകും .മരണം സംഭവിച്ച വീടുകളിൽ നെഗറ്റീവ് ഊർജം ആയിരിക്കുമെന്നും അത് നമ്മുടെ ഓറയിൽ കയറിയാൽ മഹാ വിപത്തും ആണ് എന്നതാണ്.ശരീരം ദഹിപ്പിച്ച സ്ഥലത്തു നവധാന്യങ്ങൾ മുളപ്പിച്ചാൽ അവിടുത്തെ നെഗറ്റീവ് ഇല്ലാതാകും