Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഹിമാചൽപ്രദേശില്‍ മൂന്ന് വിചാരണ തടവുകാർ ജയില്‍ചാടി

ഹിമാചൽപ്രദേശില്‍ മൂന്ന് വിചാരണ തടവുകാർ ജയില്‍ചാടി

ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ മൂന്ന് വിചാരണ തടവുകാർ ജയിൽ ചാടി. ഷിംലയിലെ മോഡൽ സെട്രൽ ജയിലിൽനിന്നും നേപ്പാൾ സ്വദേശികളായ മൂന്നു തടവുപുള്ളികളാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ജയിലിന്‍റെ മതിൽ ചാടിയാണ് ഇവർ രക്ഷപ്പെട്ടത്. 
 
പ്രതികൾ രക്ഷപ്പെട്ട വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചുവെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിച്ചുവരികയാണെന്നും ഡിജിപി സോമീഷ് ഗോയൽ പറഞ്ഞു.