Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ശീതകാല ഒളിമ്പിക്‌സില്‍ റഷ്യക്ക് വിലക്ക്

ശീതകാല ഒളിമ്പിക്‌സില്‍ റഷ്യക്ക് വിലക്ക്

ലോസാനെ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ അന്താരാഷ്ട്ര ഒളിമ്പിക് സമിതി റഷ്യക്ക് വിലക്കേര്‍പെടുത്തി. 2014 സോചി ഗെയിമിലെ ഉത്തേജക  മരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് നടപടി. ഉത്തേജകമരുന്ന ഉപയോഗിക്കാത്ത അത്‌ലറ്റുകള്‍ക്ക് റഷ്യയില്‍ നിന്നുള്ള ഒളിമ്പിക് അത്‌ലറ്റ് എന്നപേരില്‍ മത്സരിക്കാം. എന്നാല്‍ ഓപ്പണിങ് സെറിമണിയില്‍ റഷ്യന്‍ പതാക പാറുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യില്ല. മാത്രമല്ല റെക്കോര്‍ഡ് പുസ്തകത്തില്‍ റഷ്യ മെഡല്‍ നേടിയിട്ടില്ല എന്നു തന്നെയാകും രേഖപ്പെടുത്തുക. 
 
ഉത്തേജക മരുന്ന് ഉപയോഗത്തില്‍ റഷ്യന്‍ സര്‍ക്കാറിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. വിവാദത്തില്‍ 17 മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് തീരുമാനം. ദക്ഷിണ കൊറിയയാണ് ശീതകാല ഒളിമ്പിക്‌സിന്‍റെ വേദി.