Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആർത്തവവും പൊതു ശൗചാലയവും

ആർത്തവവും പൊതു ശൗചാലയവും

ആർത്തവവും പൊതു ശൗചാലയവും സമൂഹത്തിലുണ്ടാകുന്ന പ്രശനങ്ങളെ കുറിച്ച് ഡോ:ഷിനു  ശ്യാമളൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു .ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:
സ്ത്രീകൾ വളരെയധികം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നാണ് ആർത്തവം.ശരാശരി ഒരു സ്ത്രീക്കു ഒരു മാസത്തിൽ അഞ്ചു ദിവസം ആർത്തവമുണ്ടായാൽ ഒരു വർഷം 60 ദിവസത്തോളം അവൾക്ക് ആർത്തവം ഉണ്ടാകുന്നു. അതായത് ഒരു വർഷത്തിൽ 2 മാസത്തോളം അവൾക്കു അർത്തവമുള്ള ദിവസങ്ങൾ ആണ്.
ആർത്തവ നാളുകളിൽ അവൾക്കു ജോലിക്കു പോകേണ്ടി വരും,അവധിയെടുക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും,ക്ലാസ്സിൽ പോകേണ്ടി വരും,കുടുംബത്തിന് വേണ്ടി ആഹാരവും മറ്റും പാകം ചെയ്യുന്ന തിരക്കിൽ ആകും,യാത്ര അനിവാര്യം ആകുന്ന സമയവും ഉണ്ടാകും...
കേരളത്തിൽ എത്ര സർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ശൗചാലയത്തിൽ വേസ്റ്റ് ബിൻ വെച്ചിട്ടുണ്ടാകും. അതുപോട്ടെ എത്ര ശൗചാലയങ്ങളിൽ വൃത്തിയുള്ളവ ഉണ്ടാകും? ഞാൻ ഉൾപ്പെടെ ഉള്ള സ്‌ത്രീകൾ എന്തു ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ടാകും. പലപ്പോഴും വേസ്റ്റ് ബിൻ ഇല്ലാത്തപ്പോൾ ഒന്നുങ്കിൽ പാടിലെ പഞ്ഞി ഭാഗം ക്ലോസെറ്റിൽ കളഞ്ഞിട്ടു പ്ളാസ്റ്റിക് ഭാഗം മാത്രം ചുരുട്ടി കൈയ്യിൽ പിടുക്കുകയോ,അല്ലെങ്കിൽ പാഡ് മുഴുവനായും പേപ്പറിലോ മറ്റും പൊതിഞ്ഞു ബാഗിലും മറ്റും എടുക്കേണ്ടി വരികയും,ചിലർ ഇതൊന്നും നോക്കാതെ നേരെ ക്ലോസെറ്റിൽ പാഡ് മുഴുവനായി നിക്ഷേപിക്കും. അതുമൂലം ക്ലോസെറ് ബ്ലോക്ക് ആവും. വൃത്തിയില്ലാത്ത ശൗചാലയങ്ങൾ ആണ് ഏറെയും,ഇനി അഥവാ വൃത്തിയുണ്ടെങ്കിൽ തന്നെ പാഡ് ഇടാൻ വേസ്റ്റ് ബിൻ ഉണ്ടാകില്ല. രണ്ടും കൂടി ഉണ്ടെങ്കിൽ വളരെനല്ലതു തന്നെ.
വൃത്തിയില്ലാത്ത ശൗചാലയം ഉപയോഗിക്കുമ്പോൾ മൂത്രത്തിൽ പഴുപ്പ് വരാൻ സാധ്യതയേറുന്നു.. പലപ്പോഴും സ്ത്രീകൾ ഈ കാരണങ്ങൾ കൊണ്ടു ദൂരെ യാത്ര പോകുമ്പോൾ മൂത്രം ഒഴിക്കാതെ പിടിച്ചു വെക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ചു മൂത്രം പിടിച്ചു നിർത്തുവാൻ അവരുടെ മൂത്രസഞ്ചിക്കു അതിനുള്ള കഴിവ് ദൈവം കൊടുത്തത് ഇതൊക്കെക്കൊണ്ടു ആവുമോ?