Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

കൊട്ടാരക്കര ചെങ്ങമനാട്ബേതലഹേംആശ്രമ അംഗം പി.കെ പി.കെ സോളമൻ റമ്പാൻ അന്തരിച്ചു

കൊട്ടാരക്കര: മലങ്കര ഓർത്തഡോക്സ് സഭ  ചെങ്ങമനാട് ബേതലഹേം ആശ്രമ അംഗം  പി.കെ സോളമൻ റമ്പാൻ നിര്യാതനായി .കൊട്ടാരക്കര സെന്റ്.ഗ്രീഗോറിയോസ് കോളേജ് സൂപ്രണ്ടായിരുന്നു . കാലംചെയ്ത  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വതിയൻ കാതോലിക്കാ ബാവയോടെയൊപ്പം കൊട്ടാരക്കര സെന്റ്ഗ്രീ ഗോറിയോസ്കോളേജിൻറെ പുരോഗതിക്കുവേണ്ടി അക്ഷീണംപ്രവർത്തിച്ച വ്യക്തിയാണ് . അന്തരിച്ച 
 ഫാ:കോശിയോടൊപ്പം നിരവധി സഭാവിദ്യാലയങ്ങൾ സ്ഥാപിച്ച് കൊട്ടാരക്കരയെ പുരോഗതിയിലേക്കു നയിച്ച ആത്മീകഗുരുവാണ്സോളമൻ റമ്പാൻ . ലാളിത്യം, വിനയം,എളിമ,സൗമ്യഭാവം എന്നിവയുടെ വിളനിലമായിരുന്നു അദ്ദേഹം .കൊട്ടാരക്കര, കൊല്ലം തിരുവനന്തപുരം ,നിരണം  ഭദ്രസനത്തിലെ വിവിധ ദേവാലയങ്ങളിൽ ഇദ്ദേഹം വികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം ബുധനാഴ്ച ചെങ്ങമനാട് ബെതലഹേം ആശ്രമത്തിൽ നടക്കും  .