Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആഞ്ചലീന ജോളിയാവാന്‍ ആഗ്രഹിച്ച യുവതി ചെയ്തത്??????

  ആഞ്ചലീന ജോളിയാവാന്‍ ആഗ്രഹിച്ച യുവതി ചെയ്തത്??????

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പെണ്‍കുട്ടികള്‍ എന്തു ചെയും, സൗന്ദര്യം, കാശ് കൊടുത്ത വാങ്ങുന്ന യുവതലമുറയാണ്  ഇന്ന്. പരസ്യ വാചകങ്ങളില്‍ മയങ്ങി വലിയ വില കൊടുത്ത് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും കുടുതലാണ്. എന്നാല്‍ ഇതിന്‍റെയെല്ലാം പ്രത്യാഘാതം ചിലപ്പോള്‍ നമുക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരിക്കും. സൗന്ദര്യ വസ്തുക്കള്‍ നിറം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ ദോഷകരമായി മാത്രമേ ബാധിക്കാറുള്ളൂ. പല്ലപ്പോഴും സിനിമ നടിമാരെപോലെയാകണമെന്ന് കരുതിയാണ് ഇത്തരത്തിലുള്ള കെമിക്കലുകള്‍ പലരും ഉപയോഗിക്കുന്നത്.സിനിമ നടിമാരെപോലെയാകാന്‍ ആഗ്രഹിക്കാത്തവര്‍ തീരെ കുറവല്ല. വെളുക്കാന്‍ തേച്ചത് പാണ്ടായി.ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഹോളീവുഡ് നടിയാണ് അഞ്ചലീന ജോളി.സൗന്ദര്യം തുടിക്കുന്ന ആഞ്ചലീന ജോളിയെപോലെയാകാന്‍ ആഗ്രമില്ലാത്ത പെണ്‍കുട്ടികള്‍ വിരളമായിരിക്കും. ഇത്തരത്തില്‍ ആഗ്രഹവുമായി ജീവിച്ച പെണ്‍കുട്ടിയെ എത്തിച്ചത് ദുരവസ്ഥയിലേക്കായിരുന്നു.19കാരിയായ ഇറാനി പെണ്‍കുട്ടി സഹര്‍ തബര്‍ ചെയ്തത് അമ്പതു ശസ്ത്ര ക്രിയകളായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും ഞെട്ടിപ്പോകും. പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ചയില്‍ തോന്നിപ്പിക്കുന്നത്.മനുഷ്യമുഖത്തില്‍ നിന്ന് വിചിത്രമായ മുഖവുമായാണ് സഹര്‍ തബര്‍ ഇപ്പോള്‍ കഴിയുന്നത്. സഹറിന്‍റെ അഞ്ചലീനയോടുള്ള ആരാധന പ്രശസ്തമാണ്. അഞ്ചലീനയുടെ കടുത്ത ആരാധകയായ സഹര്‍ തഹബറിനും വലിയ ഫാന്‍ ഫോളോവേഴ്സുണ്ട്. 
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ്. എന്നാല്‍ ഇപ്പോള്‍ അവള്‍ എത്തിനില്‍ക്കുന്ന അവസ്ഥ അവളുടെ തന്നെ പിഴവായിട്ടാണ് ഏവരും കാണുന്നത്.
2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ സ്റ്റോപ്പ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ ലുക്കാണ് ഈ പെണ്‍കുട്ടിക്ക് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. 40 കിലോ ശരീര ഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് സഹര്‍ തബര്‍ പിന്തുടര്‍ന്നത്. പക്ഷേ ഫലം മറ്റൊരു 
തരത്തിലായിരുന്നു.ഇപ്പോള്‍ കാണുന്ന ലൂക്കിലേക്ക് എത്താന്‍ അദികം ടൈം വേണ്ടിവന്നില്ല.
സഹര്‍ തബര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സഹറിന് 3,25,000 ഫോളോവേഴ്സുണ്ട്. അവര്‍ ഓരോ ഫോട്ടോ ഷെയര്‍ ചെയ്യുമ്ബോഴും ഫോളോവേഴ്സിന്റെ എണ്ണം കൂടി കൂടി വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. നല്ല പരിഹാസവും സഹര്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇവളുടെ മുഖത്ത് ആരാണ് ബോംബെറിഞ്ഞത് എന്ന 
തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് സഹര്‍ തബറിനെ പരിഹസിക്കുന്നത്.
സമൂഹത്തില്‍ പ്രശസ്തരായ പലരോടും ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ഈ ആരാധനയുടെ പോരില്‍ പലരും ചെയ്തു കൂട്ടുന്ന അസാധാരണ കാര്യങ്ങളും പലപ്പോഴും വാര്‍ത്തകളായി നമുക്ക് മുന്നിലേക്ക് എത്താറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്കുള്ള താക്കീതാണ് ഈ 19 കാരിയുടെ ജീവിതം.