Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

നബിദിനാഘോഷം: പവിത്രത കാത്തുസൂക്ഷിക്കുക

നബിദിനാഘോഷം: പവിത്രത കാത്തുസൂക്ഷിക്കുക

ചേളാരി: പ്രവാചക തിരുമേനി മുഹമ്മദ് മുസ്ത്വഫാ(സ) തങ്ങളുടെ ജന്മദിനാഘോഷ പരിപാടികള്‍ അതിന്റ്വ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമായിരിക്കണം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. നബിദിനാഘോഷത്തിന്റെ കാലിക പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കാനും പ്രവാചക ചര്യ പിന്‍പറ്റി ജീവിത വിജയം കൈവരിക്കാനും സാധിക്കട്ടെ എന്നും ഇരുവരും നബിദിന സന്ദേശത്തില്‍ പറഞ്ഞു.