Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഗര്‍ഭധാരണത്തിന് തേൻ നെല്ലിക്ക

 ഗര്‍ഭധാരണത്തിന് തേൻ നെല്ലിക്ക

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. 
 
 തേനിന്‍റെ ഗുണങ്ങള്‍
 
1 ചുളിവുകള്‍ വരുന്നതു തടയും.
 
 2 ശരീരത്തിന് ഊര്‍ജം നല്‍കും.
3 ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ തടയും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു  കാരണം ലംഗ്‌സില്‍ നിന്നും ഫ്രീ 
 
റാഡിക്കലുകള്‍ നീക്കം ചെയ്യും.
 
4 കോള്‍ഡ്, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് ഇത് ഏറെ നല്ലതാണ്. ഇതില്‍ അല്‍പം ഇഞ്ചി നീരു 
 
കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും.
 
5 ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു  
 
പരിഹാരം.
 
 
6 വിശപ്പു വര്‍ദ്ധിപ്പിയ്ക്കും
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത്. ഇതുവഴി തടി 
 
കൂടുക, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനാകും.
7 ഗര്‍ഭധാരണത്തിന് തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്. മാസമുറ സംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം 
 
കൂടിയാണിത്.വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം
8 മുടി വളരാനും. മുടി നര കുറയ്ക്കാനും സഹായിക്കും
 
 
 
 
 
നെല്ലിക്ക ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. എന്നാല്‍ മധുരിക്കുന്ന, മധുമധുരിക്കുന്ന, തേന്‍മധുരമുള്ള 
 
നെല്ലിക്ക എങ്ങനെ ഉണ്ടാക്കും?
ചേരുവകള്‍....
നെല്ലിക്ക- രണ്ട് കിലോ
ശര്‍ക്കര- രണ്ട് കിലോ
തേന്‍- രണ്ട് കിലോ (ചെറുതേനോ. വൻ തേനോ ഇതിനായി ഉപയോഗിക്കാം )
 
തയ്യാറാക്കുന്ന വിധം....
നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ചു മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.
പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തു ദിവസവും 2-3 എന്നുള്ള രീതിയിൽ കഴിക്കണം