Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മെഡൽ ജേതാക്കൾക്ക് പശുക്കള്‍ സമ്മാനമായി നല്‍കി ഹരിയാന സര്‍ക്കാര്‍

മെഡൽ ജേതാക്കൾക്ക് പശുക്കള്‍ സമ്മാനമായി നല്‍കി ഹരിയാന സര്‍ക്കാര്‍

റോഹ്തക്ക്: ലോക യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കൾക്ക് അസാധാരണ സമ്മാനവുമായി ഹരിയാന സര്‍ക്കാര്‍. സ്വർണ മെഡൽ ജേതാക്കൾക്കടക്കം  ഓരോ പശുക്കളെ വീതമാണ്  ഹരിയാന സർക്കാർ സമ്മാനമായി പ്രഖ്യാപിച്ചത്. ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകാറാണ് ഈ ‘അസാധാരണ’ സമ്മാനം കായിക താരങ്ങൾക്കായി പ്രഖ്യാപിച്ചത്. 
 
സാധാരണയായി പണമാണ് എല്ലാവരും സമ്മാനമായി കൊ‌ടുക്കാറ്. എന്നാൽ ഹരിയാനയുടെ അഭിമാനമുയർത്തിയ വനിതാ താരങ്ങൾക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേൻമയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നാണ് സായിയുട‌െ ബോക്സിങ് അക്കാദമിയിൽ നടന്ന സ്വീകരണ പരിപാടിയിൽ മന്ത്രി പ്രഖ്യാപനം.
 
നവംബറിൽ ഗുവാഹത്തിയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്വർണ മെഡൽ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയിൽ നിന്നുള്ള താരങ്ങൾ നേടിയിരുന്നു.