Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

യുവാവിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 600ലേറെ ആണികൾ

യുവാവിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 600ലേറെ ആണികൾ

ന്യൂഡൽഹി: മനോവൈകല്യമുള്ള യുവാവിന്‍റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 600ലേറെ ആണികൾ. പശ്ചിമബംഗാളിലെ ഗോബർഗ്ദംഗ സ്വദേശിയായ പ്രദീപ്കുമാർ ധലി എന്ന യുവാവിന്‍റെ വയറ്റിൽ നിന്നാണ് ഇത്രയും ആണികൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. 
 
തുടർച്ചയായ വയറുവേദനയും ഛർദിയും ഉണ്ടായതിനേത്തുടർന്ന് ഇയാളെ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. അന്ന് നടത്തിയ എൻഡോസ്കോപ്പിയിലാണ് ഇയാളുടെ വയറിനുള്ളിൽ ആണികൾ ഉണ്ടെന്ന് വ്യക്തമായത്. കാന്തത്തിന്‍റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയിൽ ആകെ 639 ആണികളാണ് പുറത്തെടുത്തത്. ഇതിന് ഏകദേശം 1.06 കിലോ തൂക്കം വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 
 
ശസ്ത്രക്രിയ ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ധലി സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാൽ മൂന്ന് ദിവസത്തിനകം ഇയാൾ ആുപത്രിവിടുമെന്നും ഡോക്ടർമാർ അറിയിച്ചു