Thursday, December 14, 2017
Reg:No 91291/Kermal/2004/18734

തീവ്രവാദ പരാമർശം; കമൽഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം

തീവ്രവാദ പരാമർശം; കമൽഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി  നിര്‍ദ്ദേശം

ചെന്നൈ: ​തെന്നിന്ത്യന്‍ സൂപ്പർ താരം കമൽഹാസനെതിരെ തീവ്രവാദ പരാമർശം നടത്തിയതിന് കേസെടുക്കാൻ മദ്രാസ്​ ഹൈക്കോടതി നിർദേശം. കേസെടുക്കാന്‍ എടുക്കാന്‍ തരത്തിലുള്ള ഗുരുതര കുറ്റകൃത്യം കമൽഹാസൻ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിച്ച്​ നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി​ പൊലീസിന്​ കോടതി നൽകിയ നിർദേശം. 
കമൽഹാസൻ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്​ ആരോപിച്ച്​ നൽകിയ ഹര്‍ജിയിലാണ്​ കോടതി ഉത്തരവ്​. കമൽഹാസൻ ഒരു മാസികയിൽ എഴുതിയ ലേഖനം സാമൂദായിക സൗഹാർദം തകർക്കുന്നതാണെന്ന്​ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിച്ച ജസ്​റ്റിസ്​ എം.എസ്​ രമേശാണ്​ കമലിനെതിരെ കേസെടുക്കാൻ പൊലീസിന്​ നിർദേശം നൽകിയത്​. 
 
ഇന്ത്യയിൽ ഹിന്ദു തീവ്രവാദമുണ്ടെന്നത്​ അംഗീകരിക്കണമെന്നായിരുന്നു കമലി​​​ന്‍റെ വിവാദ പരാമർശം. ഇത്​ സമാധാനപ്രിയരായ തമിഴ്​ ജനതക്കിടയിൽ ചേരിതിരിവ്​ ഉണ്ടാക്കുന്നതാണെന്നാണ്​ ഹരജിയില്‍ വാദിക്കുന്നത്.