Thursday, December 14, 2017
Reg:No 91291/Kermal/2004/18734

പദ്മാവതിക്കെതിരെ പ്രതിക്ഷേധം; രാജസ്ഥാനില്‍ ഒരാള്‍ തൂങ്ങി മരിച്ചു

പദ്മാവതിക്കെതിരെ പ്രതിക്ഷേധം; രാജസ്ഥാനില്‍ ഒരാള്‍ തൂങ്ങി മരിച്ചു

ജയ്പുർ: പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാനിലെ നഹർഗഢ് കോട്ടയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയാണു നഹർഗഢ് കോട്ട. സമീപത്തുള്ള പാറകളിൽ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഒരു പാറയിൽ ‘പദ്മാവതിയെ എതിർത്ത്’ എന്നും മറ്റൊന്നിൽ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങൾ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല.
 
അതെസമയം, ഇത് ആത്മഹത്യയാകാനാണ് സാധ്യതയെന്നും, ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും ഇങ്ങനെയല്ലെന്നും കർണി സേന പ്രസിഡന്റ് മഹിപാൽ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമർശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്‍റെ രീതി കൈവിട്ടുപോയെന്നു ബിജെപി പ്രതികരിച്ചു.