Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ മന്ത്രിമാർക്കെതിരെ നടപടിയെടുക്കാമെന്നും കോടതി നിർദേശിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നതിലൂടെ ഭരണഘടനാപരമായ ബാധ്യത സി.പി.ഐ മന്ത്രിമാരെ ലംഘിച്ചതായും അതിനാല്‍ സി പി ഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.രാജു, പി. തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവരെ  പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാപ്രവർത്തകനായ ആലപ്പി അഷ്റഫ് ഹര്‍ജി നൽകിയത്. മറ്റ് മന്ത്രിമാരോടുള്ള ഇഷ്ടക്കേട് കൊണ്ട് യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണ് എന്നായിരുന്നു വാദം.