Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ആസ്തമക്ക് ആശ്വാസമായി അത്ഭുത പാനീയം

 ആസ്തമക്ക് ആശ്വാസമായി അത്ഭുത പാനീയം

ആസ്തമ നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു രോഗം. പെട്ടെന്ന് ആസ്തമ വന്നാല്‍ പ്രഥമശുശ്രൂഷ നല്‍കേണ്ടത് അത്യാവശ്യമാണ്.
ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്‍റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ.
ചെറിയ തോതിലുള്ള ചുമയിലാരംഭിച്ച് വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിക്കുന്നതാണ് ആസ്മയിൽ സാധാരണയായി കണ്ടുവരുന്നത്. മിക്ക രോഗികളിലും ആസ്മ ബാധയുടെ ഇടവേളകൾ താരതമ്യേന പ്രശ്നരഹിതമായിരിക്കും. ഈ പ്രശ്നരഹിതമായ ഇടവേളകളിലും ശ്വാസനാളത്തിലുടനീളം ഉണ്ടാകുന്ന കോശജ്വലനം  തുടരുന്നതുകൊണ്ട് ശ്വാസം മുട്ടലോ മറ്റ് അനുസാരി ലക്ഷണങ്ങളോ ഇല്ലാതിരിക്കുന്ന അവസരങ്ങളിലും പലർക്കും ചികിത്സ 
തുടരേണ്ടുന്ന അവസ്ഥയുണ്ട്.കഫമുള്ളതോ അല്ലാത്തതോ ആയ ചുമ ആസ്മയിൽ കാണാറുണ്ട്. പലപ്പോഴും ആസ്മ ആരംഭിക്കുന്നതു തന്നെ തൊണ്ടയിൽ കാറിച്ചയോടു കൂടിയുള്ള ചുമയായിട്ടാണെങ്കിലും ചെറിയൊരു ശതമാനം രോഗികളിൽ ആസ്മയിൽ ചുമ മാത്രമേ ലക്ഷണമായി കാണാറുള്ളൂ .വായു അറകളിലും ശ്വാസനാളത്തിലും ഉടനീളം കാണുന്ന കോശജ്വലനപ്രക്രിയയുടെ ഭാഗമായി ശ്വാസനാളികളുടെ ഭിത്തിയിലെ വരയില്ലാപ്പേശികൾ ചുരുങ്ങുന്നതു മൂലം ശ്വാസനാളികളിലൂടെയുള്ള വായുസഞ്ചാരം ബുദ്ധിമുട്ടേറിയതാവുന്നു. ഇതാണു വലിവ്  ഉണ്ടാക്കുന്നത്. ശക്തമായ വലിവുള്ളപ്പോൾ സ്റ്റെതസ്കോപ്പിന്‍റെ സഹായമില്ലാതെ തന്നെ ഈ ശബ്ദം പുറമേ നിന്ന് കേൾക്കാനാവും.
 
ശ്വാസം മുട്ട്
തൃപ്തി നൽകുന്ന അളവിൽ വായു ഉള്ളിലേക്കെടുക്കാനാവാത്തതാണു ആസ്മയിൽ മിക്ക രോഗികൾക്കുമുണ്ടാവുന്ന മുഖ്യപ്രശ്നം. ശ്വാസനാളത്തിലെയും വായു അറകളിലെയും അടവിന്റെ തോതിനനുസരിച്ച് ശ്വാസം മുട്ടലിന്‍റെ അളവ് പലരിലും പലതായിരിക്കും. ശ്വാസം മുട്ടൽ മൂലം പല രോഗികൾക്കും കാര്യമായ കായികാധ്വാനത്തിനു കഴിയാറില്ല. 
ചിലരിലാകട്ടെ കായികാധ്വാനം തന്നെ വലിവുണ്ടാക്കാം.ശ്വസന തോത് ഉയരുക, നെഞ്ചിടിപ്പു കൂടുക എന്നിവ സർവ്വസാധാരണയാണ്. ആസ്തമ രോഗികള്‍ കഴിവതും പൊടിയും പുകയും ഒഴിവാക്കാന്‍ നോക്കണംഇത്തരം സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ മൂക്കും വായും കര്‍ച്ചീഫ് കൊണ്ട് പൊത്തിപ്പിടിക്കുക. മൂക്കില്‍ ധരിക്കാവുന്ന മാസ്‌കും ഉപയോഗിക്കാം. ഇത്തരം രോഗമുളളവര്‍ എപ്പോഴും ഇന്‍ഹേലര്‍ കരുതുക. ഇത് എപ്പോഴാണ്, എവിടെ വച്ചാണ് ആവശ്യം വരികയെന്ന് പറയാനാവില്ല. ആസ്തമ വരുന്നിന് മുന്‍പ് അതിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. 
ശ്വാസംമുട്ട്, വലിവ് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം. ഇവ അവഗണിക്കരുത്. കഴിവതും വേഗം ഡോക്ടറെ കാണുക. ഇടയ്ക്കിടെ ആസ്തമ വരുന്നവരാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. ആസ്തമക്കുളള പ്രഥമശുഗ്രൂഷകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആസ്തമ വന്നാല്‍ പരിഭ്രമിക്കാതിരിക്കുക. പരിഭ്രമം ആസ്മ കൂടുതല്‍ ഗുരുതരമാക്കുകയേയുളളൂ. ഇരുന്ന് ദീര്‍ഘശ്വാസം എടുക്കുക. ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അവ അയച്ചിടുക. ഷാള്‍, ടൈ, ദുപ്പട്ട തുടങ്ങിയവയുണ്ടെങ്കില്‍ അത് മാറ്റുക. രണ്ടു മിനിറ്റ് ഇടവിട്ട് ഇന്‍ഹേലര്‍ എടുക്കുക. 10 തവണ ഇന്‍ഹേലേര്‍ ചെയ്തിട്ടും ആശ്വാസമില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.തനിയെ ഡോക്ടറുടെ അടുത്തു പോകാനുള്ള അവസ്ഥയിലല്ലെങ്കില്‍ മറ്റുള്ളവരോട് പ്രശ്‌നം അവതരിപ്പിക്കാനും അവരുടെ 
സഹായം തേടാനും മടിക്കരുത്. ഇന്‍ഹേലര്‍ ഇല്ലെങ്കില്‍ ചൂടുവെള്ളം കുടിക്കുക. അതിനു ശേഷം ആശുപത്രിയിലെത്തിക്കണം 
 

 

https://youtu.be/rkyV90uiOPg