Thursday, December 14, 2017
Reg:No 91291/Kermal/2004/18734

10 വര്‍ഷമായുള്ള ബിപി 3 ആഴ്ച കൊണ്ട് മാറും

 10 വര്‍ഷമായുള്ള ബിപി 3 ആഴ്ച കൊണ്ട് മാറും

പ്രധാനമായും രണ്ടു തരത്തിലുള്ള രക്താതിസമ്മര്‍ദം ഉണ്ട്. പ്രൈമറി, സെക്കന്‍ഡറി എന്നിവയാണ്.പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് കാരണങ്ങളില്ലാതെ ഉണ്ടാകുന്ന രോഗം ആണ്.സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ കൊണ്ടോ വേറെ എന്തെങ്കിലും ശാരീരിക പ്രശ്‌ന ങ്ങള്‍ കൊണ്ടോ (പ്രത്യേകിച്ച് വൃക്കരോഗങ്ങള്‍) ഉണ്ടാകുന്നതാണ്.രക്താതിമര്‍ദം എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം.പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ലാത്ത ഒന്നാണ് പ്രൈമറിടെന്‍ഷന്‍കാരണങ്ങള്‍ പലതാണ്.
 പ്രായം, പാരമ്പര്യം, ഭക്ഷണത്തിന്‍റെ രീതികള്‍, കൂടുതല്‍ ഉപ്പുകഴിക്കുന്ന ശീലം, അമിതവണ്ണം, കൊഴുപ്പുകൂടുതല്‍, പുകവലി, മദ്യപാനം, മാന സിക സമ്മര്‍ദം, വ്യായാമക്കുറവ് തുടങ്ങിയവയൊക്കെ രക്താതിമര്‍ദത്തിനു കാരണങ്ങള്‍ .ഹോര്‍മോണ്‍ തകരാറുകള്‍,ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് സെക്കന്‍ഡറി ബി.പി. ഉണ്ടാകുന്നത്. ആകെ ബി.പി.യുടെ അഞ്ചു ശതമാന  മാത്രമേ ഇത് വരികയുള്ളു.കേരളത്തില്‍ ഇപ്പോള്‍ ബി പി  രോഗികള്‍ കുടുതലാണ്. പ്രായം ഒരു കണക്കെ അല്ല ഇപ്പോള്‍. കുഞ്ഞുകുട്ടികള്‍ക്ക് വരെ ബി.പി ഉണ്ട്.ബി.പി.യെക്കുറിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകള്‍ ഒന്നും തന്നെയില്ല. ഒമ്പതു ശതമാന ത്തോളം പേര്‍ക്ക് 
ബി.പി. കൂടുതലുണ്ടെന്നാണ് ഇന്ത്യയുടെ ഏകദേശ കണക്ക്.ഒരു സാമൂഹിക പ്രശ്‌നമായി രക്താതിമര്‍ദ്ദം നമ്മുടെ നാട്ടിലും മാറിയിട്ടുണ്ട്.രക്താതിമര്‍ദ്ദത്തെക്കുറിച്ച് കേരളത്തില്‍ വിപുലമായ ശാസ്ത്രീയപഠന ങ്ങളൊന്നും നടന്നിട്ടില്ല എന്നതാണ് മറ്റൊരു വാസ്തവം.പഠനങ്ങളിലധികവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ചെറിയ ചെറിയ പ്രോജക്ടുകളും ഗവേഷണങ്ങളുമാണ്. പക്ഷേ വികസിതരാജ്യങ്ങളിലേതുപോലെ കേരളത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍റെ തോത് തന്നെ കൂടിനില്‍ക്കുകയാണെന്നു ഒരു വസ്തുത ആണ്.പ്രമേഹം കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നംഹൈപ്പര്‍ടെന്‍ഷനാണെന്ന് എന്നാണ് ഇത്തരം പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാറിയ ജീവിതസാഹചര്യങ്ങളാണ് .ബി.പി. കൂടാന്‍ പ്രധാന കാരണം മാനസികസമ്മര്‍ദ്ദമാണ്,വ്യായാമക്കുറവ് ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റം,എന്നിവയവയൊക്കെ ഇതിന്‍റെ ഉദാഹരണങ്ങളാണ്.ഏറ്റവും പ്രധാനമായി തലച്ചോറിനെയാണ് ബി പി മോശമായി ബാധിക്കുന്നത്. ബി.പി. കൂടുമ്പോള്‍ മസ്തിഷ്‌കാഘാതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാകും.ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയത്തിന്‍റെയുംവൃക്കകളുടെയും കണ്ണിലെ റെറ്റിന യുടെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. 
 

https://youtu.be/FM3WeeOz2u4