Friday, February 23, 2018
Reg:No 91291/Kermal/2004/18734

വിഖ്യാത നാഡീപരിശോധകൻ ഡോ.ലോകേഷ് കുമാർ കേരളത്തിൽ

വിഖ്യാത നാഡീപരിശോധകൻ      ഡോ.ലോകേഷ് കുമാർ  കേരളത്തിൽ

ബാംഗളൂരു:ശ്രീശ്രീ രവിശങ്കറിന്റ്റെ  നിയന്ത്രണത്തിലുള്ള  'ശ്രീശ്രീതത്വ' ആയുർവേദത്തിന്റ്റെ ആഗോളീകരണത്തിനായി കേരളത്തിലും  കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിനായി,വിഖ്യാത  നാഡീപരിശോധകനായ   ഡോ.ലോകേഷ് കുമാർ കേരളത്തിലെത്തും.നവംബർ 17  മുതൽ  28 വരെ വിവിധ ജില്ലകളിൽ അദ്ദേഹം പര്യടനം നടത്തും.
 
തിരുവനന്തപുരം ,കൊല്ലം , ആലപ്പുഴ ,എറണാകുളം ഇടുക്കി , തൃശൂര്‍ ,കോഴിക്കോട്  ജില്ലകളിൽ ഡോ. ലോകേഷിന്റ്റെ  ആയുർവ്വേദ മെഡിക്കൽ ക്യാമ്പുണ്ടാകും. നാഡീ പരിശോധനയിലൂടെ  രോഗനിർണ്ണയം നടത്തി രോഗികൾക്ക് പാർശ്വ ഫലങ്ങളില്ലാത്ത ആയുർവ്വേദ മരുന്നുകൾ നൽകും.രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 വരെയാണ് പരിശോധന.ആവശ്യക്കാർക്ക്  'ഭൂത നാഡീപരിശോധന'യും നടത്തും.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവർ    രാവിലെ ആഹാരം കഴിക്കാതെയായിരിക്കണം  പരിശോധനയ്ക്കെത്തേണ്ടതെന്ന് സംഘാടകർ അറിയിച്ചു.
 
 ലോകത്തിലെ ഏറ്റവും പ്രമുഖരായ  അഞ്ച് നാഡീപരിശോധകരില്‍ ഒരാളായ ഡോ.ലോകേഷ് ഉത്തർ പ്രദേശ് സ്വദേശിയാണ്. ശ്രീശ്രീരവിശങ്കറിന്റ്റെ വൈദ്യോപദേഷ്ടാവായ  അദ്ദേഹം ആദ്യമായാണ്‌ കേരളത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും;മൊബൈൽ:7619565383(അഖില്‍. വി .ദേവ്, സംസ്ഥാന കോര്‍ഡിനേറ്റര്‍)