Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

നിങ്ങള്‍ അഹങ്കാരിയാണോ? എങ്ങനെ തിരിച്ചറിയാം.

നിങ്ങള്‍ അഹങ്കാരിയാണോ? എങ്ങനെ തിരിച്ചറിയാം.

           നിങ്ങള്‍ ഒരു അഹങ്കാരിയാണോ? മറ്റുള്ളവര്‍ പറയുമ്പോഴല്ലാതെ നാം ഒരിക്കലും സ്വമേധയാ തിരിച്ചറിയാറില്ല. ഏതാ ചില ലക്ഷണങ്ങള്‍, ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അനുമാനിക്കാം നിങ്ങള്‍ ഒരു അഹങ്കാരിയാണെന്ന്..
 
പെട്ടെന്ന് ഉണ്ടാകുന കോപമാണ് അഹങ്കാരിയുടെ ആദ്യ ലക്ഷണം. എന്തിനും ഏതിനും കോപിക്കുന്നത് ഇവരുടെ പ്രധാന സ്വഭാവമായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെയോ അഭിപ്രയങ്ങളെയോ ഇത്തരക്കാര്‍ മാനിക്കാന്‍ കൂട്ടാക്കാറില്ല. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം ചെയ്യാന്‍ കഴിയും, ഞാന്‍ എന്തോ ആണെന്ന് മറ്റുള്ളവര്‍ എനിക്ക് മുന്നില്‍ ചെറുതാണ് എന്നീ ചിന്തകളായിരികും അവരെ നിയന്തിക്കുന്നത്. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. തന്‍റെ കഴിവ് അംഗീകരിക്കാത്തവരെ അവരും അംഗീകരിക്കാറില്ല, ഒരു പക്ഷേ അവരെ അവഗണിക്കുകയോ, അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. തന്നെ പറ്റിയുള്ള വിമര്‍ശനം കേട്ടാലും സ്ഥതി ഇതു തന്നെ. പെട്ടന്ന്‍ പൊട്ടിത്തെറിക്കുന്നു, വഴക്കടിക്കാന്‍ ശ്രമിക്കുന്നു. വിമര്‍ശകരില്‍ നിന്ന് അകന്നു പോകാനാണ് ഇവര്‍ കൂടുതലും പരിശ്രമിക്കാറുള്ളത്‌.
 
അഹങ്കാരികള്‍ക്ക് ക്ഷമിക്കാന്‍ സാധിക്കില്ല. ക്ഷമയോടെ ഒരു കാര്യത്തെ സമീപിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. തിരുത്തലുകള്‍ സ്വീകരിക്കിക്കാനോ ആര്‍ക്കെങ്കിലും വിധേയപ്പെടാണോ ഇവര്‍ കൂട്ടാക്കാറില്ല.  സ്വയം നശിച്ചാലും മറ്റുള്ളവരുടെ മുന്നില്‍ തോറ്റു കൊടുക്കില്ല. അതിനു ഏത്‌ അറ്റം വരെ പോകാനും ഇവര്‍ക്ക് മടിയില്ല. മറ്റു ചില ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ് ,
 
 
.- ഇപ്പോഴും പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നത്‌ ഇവരുടെ ശീലമാണ്.
.- സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തയില്‍ ഇത്തരക്കാര്‍ കുടുങ്ങിക്കിടക്കും.
- .ദൈവത്തില്‍ ആശ്രയിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല 
- മറ്റുള്ളവരെ ഇപ്പോഴും പുച്ഛമായിരിക്കും, താഴ്ത്തികെട്ടി സംസാരിക്കാന്‍ ഇവര്‍ക്ക് നല്ല മിടുക്കാണ്.
- തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
- സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
- നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
- തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
- തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
- വീരവാദം മുഴക്കുന്നതും ഇവരുടെ ശീലമാണ്.
 
അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍