Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ദാവൂദ് ഇബ്രാഹിമിന്‍റെ മുംബൈയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു

ദാവൂദ് ഇബ്രാഹിമിന്‍റെ മുംബൈയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ ലേലം ചെയ്തു. ദക്ഷിണ മുംബൈയിലെ മൂന്ന് സ്വത്തുക്കളാണ് ലേലം ചെയ്തത്. ഹോട്ടല്‍ റൗണാഖ് അഫ്‌റോസ്, ഷബ്‌നം ഗസ്റ്റ് ഹൗസ്, ദമര്‍വാലയിലെ കെട്ടിടം എന്നിവയാണ് ലേലം ചെയ്തത്. സ്മഗിളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്ട് പ്രകാരം കേന്ദ്ര ധനമന്ത്രാലയമാണ് സ്വത്തുക്കള്‍ ലേലം ചെയ്തത്. 
 
സെയ്ഫി ബര്‍ഹാനി അപ്ലിഫ്റ്റ്‌മെന്റ് ട്രസ്റ്റാണ് സ്വത്തുക്കള്‍ ലേലത്തില്‍ സ്വന്തമാക്കിയത്. മുന്ന് വസ്തുക്കള്‍ക്ക് കൂടി 11.58 കോടി രൂപ ലേലത്തില്‍ ലഭിച്ചു. റണൗഖ് അഫ്‌റോസ് ഹോട്ടലിന് 4.53 കോടി രൂപ ലഭിച്ചു. ഷബ്‌നം ഗസ്റ്റ് ഹൗസിന് 3.52 കോടി രൂപയും ധര്‍മ്മവാല കെട്ടിടത്തിന് 3.53 കോടി രൂപയും ലഭിച്ചു.