Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

രാഷ്​ട്രപതിഭവൻ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു

രാഷ്​ട്രപതിഭവൻ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു

ന്യൂഡൽഹി: രാഷ്​ട്രപതിഭവൻ ഇന്നു കേട്ടിട്ടുള്ള തല്ലാതെ കണ്ടിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. ഇന്ത്യയുടെ പ്രഥമ പൗരന്‍ വസിക്കുന്ന ആഡംബര സൗദം കാണാന്‍ ഇനി പൊതു ജങ്ങങ്ങള്‍ക്കും അവസരം. ഇനി ആഴ്ചയില്‍ നാലു ദിവസം രാഷ്​ട്രപതിഭവൻ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. വ്യാഴം,വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാഷ്​ട്രപതിഭവൻ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു​.
 
ഈ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ നാലുവരെയുള്ള സമയത്ത്​ എപ്പോൾ വേണമെ​െങ്കിലും സഞ്ചാരികൾക്ക്​ രാഷ്​ട്രപതിഭവൻ സന്ദർശിക്കാം.  അംഗീകൃത ഒഴിവു ദിനങ്ങളിൽ സന്ദർശനം ഉണ്ടാകില്ല. ഒരാൾക്ക്​ 50 രൂപയാണ്​പ്രവേശന ഫീസ്​. എട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക്​ ടിക്കറ്റ്​ ആവശ്യമില്ല. 
 
ഇന്ത്യന്‍ പൗരന്‍മാര്‍ ഫോ​േട്ടാ പതിപ്പിച്ച നിയമാനുസൃത തിരിച്ചറിയൽ കാർഡ്​ സന്ദര്‍ശന സമയത്ത് ഹാജരാക്കണം. വിദേശികളാണെങ്കിൽ ​പാസ്​പോർട്ട്​ നിർബന്ധമാണ്​. രാജ്​പഥി​െല രണ്ടാം നമ്പർ ഗേറ്റിലൂടെയും ഹുക്​മി മായ്​ മാർഗിലെ 37ാം നമ്പർ ഗേറ്റിലൂടെയും ചർച്ച റോഡിലെ 38ാം മ്പർ ഗേറ്റിലൂടെയും മാത്രമേ പ്രവേശനവും പുറത്തിറങ്ങാനും സാധിക്കു. രാഷ്​ട്രപതി ഭവ​നിലെ പ്രധാന കെട്ടിടത്തിലെ ഫോർകോർട്ട്​, പ്രധാന മുറികൾ, ഒൗദ്യോഗിക ഹാൾ, അശോക്​ ഹാൾ, ദർബാർഹാൾ, ലൈബ്രറി, നോർത്ത്​ ഡ്രോയിങ്ങ്​ റൂം, ലോങ്ങ്​ ​ഡ്രോയിങ്ങ്​ റൂം, നവചര തുടങ്ങിയ കാണാനാകും.
 
എന്നാല്‍ മുൻകൂർ ബുക്കിങ്ങ്​ അനിവാര്യമാണ്​. ഒാൺലൈൻ ബുക്കിങ്ങ്​ ചെയ്യാത്തവർക്ക്​ അനുമതി ഉണ്ടാകില്ല. rashtrapatisachivalaya.gov.in/rbtour എന്ന വെബ്​സൈറ്റു വഴി ബുക്കിങ്ങ്​ നടത്താം.