Thursday, December 14, 2017
Reg:No 91291/Kermal/2004/18734

മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്ത പ്രതി അറസ്റ്റില്‍

മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്ത പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് ബൈക്കിലെത്തി കരമന ഭാഗത്ത് ടൂവീലര്‍ യാത്രക്കാരെയും സ്ത്രീകളെയും ശല്യപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നേമം സത്യന്‍ നഗര്‍ സ്വദേശി പ്രഭകുമാറിനെയാണ് കരമന  പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ പോയ ദമ്പതിമാരെ ചീത്തവിളിച്ച് അശ്‌ളീല ചേഷ്ട കാണിച്ച് ശല്യം ചെയ്തതിനാണ് കരമന  പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞതിനാല്‍  പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.