Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ശിവഗിരി മഹാസമാധി വിഗ്രഹ പ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 12 ന് ആരംഭിക്കും

ശിവഗിരി മഹാസമാധി വിഗ്രഹ പ്രതിഷ്ഠാ  കനകജൂബിലി ആഘോഷങ്ങള്‍  ഡിസംബര്‍ 12 ന് ആരംഭിക്കും

തിരുവനന്തപുരം: ശിവഗിരി മഹാസമാധി വിഗ്രഹ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 12 ന് ശിവഗിരി മഹാസമാധിയില്‍ നിന്നും ആരംഭിക്കും. ഇതിന്‍ന്റെ  ഭാഗമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന 'ദിവ്യജ്യോതി പ്രയാണം' ഡിസംബര്‍ 19 ന് തിരുവനന്തപുരം പൂത്തരിക്കണ്ടം മൈതാനത്ത് വൈകുന്നേരം മൂന്നിന് എത്തിച്ചേരും. ദിവ്യജ്യോതി പ്രയാണത്തിന് ജില്ലയിലെ 14 യൂണിയനുകളും ശിവഗിരി മഠവും സംയുക്തമായി ചേര്‍ന്ന് സ്വീകരണം നല്‍കും.  
ഇതിനായി ആറ്റിങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് എസ്. ഗോകുല്‍ദാസ് ചെയര്‍മാനായും, യൂണിയന്‍ സെക്രട്ടറി എം. അജയന്‍ ജനറല്‍ കണ്‍വീനറായും, യൂണിയന്‍ വൈസ് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, യൂണിയന്‍ കൗസിലര്‍മാര്‍ എന്നിവര്‍ക്ക് ആറ് ശാഖകളുടെ വീതം ചുമതല വീതം നല്‍കുവാനും ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് വേണ്ടി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബര്‍ സേന എന്നീ യൂണിറ്റ് ഭാരവാഹികളുടെ സംയുക്ത യൂണിയന്‍ തല കമ്മിറ്റിയും 
രൂപീകരിച്ചു.