Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കലാകൗമുദി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കലാകൗമുദി റോഡിന്റെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍  ആരംഭിക്കും

തിരുവനന്തപുരം: തകര്‍ന്നടിഞ്ഞ് കാല്‍നട യാത്രപോലും ദുസ്‌സഹമായ കലാകൗമുദി റോഡിന്റെ പണി ഈമാസം തന്നെ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതായി അവിട്ടം റോഡ് റസിഡന്‍സ് അസോസിയേഷന്‍. കെ. മുരളീധരന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആദ്യഗഡുവായ 40 ലക്ഷം രൂപയുടെ കരാറായി. 
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി എആര്‍ആര്‍എ പ്രസിഡന്റ് എന്‍. മോഹനകുമാരന്‍ നായര്‍ കണ്‍വീനറായി കമ്മിറ്റിയെ തിരഞ്ഞെടുത്തു. കലാകൗമുദി റോഡിന്റെ പടിഞ്ഞാറുവശത്തായി ചാടിയറ അപ്പാര്‍ട്ട്‌മെന്റ് മുതല്‍ സതേണ്‍സ്റ്റാര്‍ ജംഗ്ഷന്‍ വരെ ഒരു മീറ്റര്‍ വീതിയിലും അതേ താഴ്ചയുമായി പുതിയ ഓട നിര്‍മ്മിച്ച് സ്‌ളാബിട്ട് മൂടുകയോ,  കോണ്‍ക്രീറ്റ് ബേ്‌ളാക്കുകള്‍ സ്ഥാപിച്ചോ ജലനിര്‍ഗ്ഗമനം നടത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 
നിലവിലുള്ള ഓട പുനരുദ്ധരിച്ച് വെള്ളമൊഴുക്കിന് ഇലഞ്ഞിമൂട് ലൈനില്‍ കലുങ്ക് പണിത് തടസമായി നില്‍ക്കുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. ചിടിയാ അപ്പാര്‍ട്ട്‌മെന്റ്, അളമഞ്ചന്‍ ലൈന്‍, കോയിക്കല്‍ ലൈന്‍ തുടങ്ങി ആവശ്യമായ സ്ഥലങ്ങളില്‍ റോഡിന് കുറുകെ കലുങ്കുകള്‍ പണിതും കോയിക്കല്‍ ലൈനിനെതിരെ തോടുമായി ബന്ധിപ്പിക്കുന്ന വഴിയില്‍ ഓട പണിതും പുതുതായി പണിയുന്ന ഓടയില്‍ കൂടിയുള്ള വെള്ളം തോട്ടിലേക്ക് ഒഴുക്കി വിടണം. 
മഠമണ്‍മഠം കുളത്തില്‍ നിന്നും ബര്‍മ്മ റോഡില്‍ നിന്നും വരുന്ന വെള്ളം പുതിയ ഓടയില്‍ക്കൂടി ഒഴുക്കി വിടണമെന്നും അവിട്ടം റോഡ് റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ആറിന് കരാര്‍ ഉറപ്പിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.