Thursday, December 14, 2017
Reg:No 91291/Kermal/2004/18734

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യം

സംസ്ഥാനത്തെ  ജലസ്രോതസ്സുകള്‍ മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ 26.൯ ശതമാനം ജലസ്രോതസ്സുകളും പൂര്‍ണമായി മാലിന്യംനിറഞ്ഞ് ഉപയോഗശൂന്യമായതായി പഠനറിപ്പോര്‍ട്ട്. സംസ്ഥാനസാക്ഷരതാമിഷന്‍ തയ്യാറാക്കിയ സംസ്ഥാനത്തെ ജലസ്രോതസ്‌സുകളുടെ സ്ഥിതിവിവര പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 3606 ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനമാണ് നടത്തിയത്.ജലാശയ ങ്ങളില്‍ 46.10 ശതമാനവും ഭാഗികമായി മലിന്യമുക്തമാണ്.
സംരക്ഷണഭിത്തികളുടെ അഭാവമാണ് മലിനീകരണത്തിന് പ്രധാനകാരണം. സംസ്ഥാനത്തെ 1302 കുളങ്ങള്‍, 941 തോടുകള്‍, 153 പുഴയുടെ ഭാഗങ്ങള്‍, 1107 പൊതുകിണറുകള്‍ തുടങ്ങിയവയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇടുക്കിയിലെ നീര്‍ച്ചാലുകള്‍, ഓലികള്‍, കാസര്‍കോട് ജില്ലയിലെ പള്ളങ്ങള്‍ എന്നിവയും പഠനത്തിന്റെ ഭാഗമായി നീരിക്ഷിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്:
ജലസ്രോതസ്സ് സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സാക്ഷരതാപരിപാടി സംഘടിപ്പിക്കുക, പാഠപുസ്തകം തയ്യാറാക്കി ക്‌ളാസുകള്‍ സംഘടിപ്പിക്കുക, എല്ലാ വാര്‍ഡുകളിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്  ജനകീയ ഇടപെടലുകള്‍ സാധ്യമാക്കുക, പരിസ്ഥിതി സൌഹാര്‍ദ ജീവിതശൈലിക്കായി പൗരവിദ്യാഭ്യാസം നല്‍കുക, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി പ്രത്യേകം പ്രോജക്ട് ആവിഷ്‌കരിക്കുക, ഓരോ തദ്ദേശസ്ഥാപനത്തിന്റെയും കീഴിലുള്ള ജലസ്രോതസ്സുകളുടെ സമഗ്രമായ സ്ഥിതിവിവരപഠനം നടത്തി ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കുക, ജല സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കുക, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുക, ആദിവാസി മേഖലകള്‍, പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനം ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കുക