Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് സ​മ​ർ​പ്പി​ക്കും

ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ  റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് സ​മ​ർ​പ്പി​ക്കും

കൊ​ച്ചി: മു​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഫോ​ണ്‍​കെ​ണി വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ നാളെ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 9.30നു ​മു​ഖ്യ​മ​ന്ത്രി​ക്കു ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് കൈ​മാ​റും. മു​ൻ ജി​ല്ലാ ജ​ഡ്ജി പി.​എ​സ്. ആ​ന്‍റ​ണി ക​മ്മി​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​നു രൂ​പീ​ക​രി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ​യു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 പേ​രു​ടെ മൊ​ഴി എ​ടു​ത്തു. ഫോ​ണ്‍​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ രേ​ഖ​ക​ളും ക​മ്മി​ഷ​ൻ ശേ​ഖ​രി​ച്ചി​രു​ന്നു.എ.​കെ.​ശ​ശീ​ന്ദ്ര​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യാ​യി​രി​ക്കും റി​പ്പോ​ർ​ട്ടെ​ന്നാ​ണ് സു​ച​ന. ചാ​ന​ൽ പു​റ​ത്തു​വി​ട്ട ശ​ബ്ദ​രേ​ഖ​യി​ലെ ശ​ബ്ദം ശ​ശീ​ന്ദ്ര​ന്‍റേ​താ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ക ​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ബ്ദ​രേ​ഖ​യു​ടെ പൂ​ർ​ണ​രൂ​പം പ​രാ​തി​ക്കാ​രി​യോ ചാ​ന​ൽ മേ​ധാ​വി​യോ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നു ന​ൽ​കി​യി​ട്ടു​മി​ല്ല. പ​രാ​തി​ക്കാ​രി ക​മ്മി​ഷ​നു മു​ന്നി​ൽ നേ ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ത​യാ​റാ​കാ​ത്ത​തും ശ​ശീ​ന്ദ്ര​നെ തു​ണ​യ്ക്കു​മെ​ന്നാ​ണു സു​ച​ന.
അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ ചാ​ന​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ടു ശ​ശീ​ന്ദ്ര​ൻ ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ഫോ​ണി​ലൂ​ടെ ശ​ശീ​ന്ദ്ര​ൻ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നു പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ പ​രാ​തി പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​പി അ​റി​യി​ച്ചി​രു​ന്നു. ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നെ സി​പി​ഐ എ​തി​ർ​ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും എ​ൻ​സി​പി പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ പ​റ​ഞ്ഞു. തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ മ​ന്ത്രി​സ​ഭ ബ​ഹി​ഷ്ക​രി​ച്ച സി​പി​ഐ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.