Thursday, December 14, 2017
Reg:No 91291/Kermal/2004/18734

പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപെട്ടെന്ന ഹൈക്കോടതി പരാമർശത്തിന്‍റെ പശ്ചാത്തലത്തില്‍ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ സിൻഡിക്കേറ്റ് അംഗവും നേമം സ്വദേശിയുമായ ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നടത്തിയത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്‍റെ  ലംഘനമാണെന്നായിരുന്നു വിലയിരുത്തൽ.